KeralaNews

ഉമ്മൻചാണ്ടി പരസ്യ സംവാദത്തിന് തയ്യാറാണോ? പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി

കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരി കോടതിയിലെത്തി രഹസ്യമൊഴി നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതിക്കാരി ഹാജരായത്. മുൻമന്ത്രി എപി അനിൽകുമാർ തന്നെ കൊച്ചിയിലെ ഹോട്ടലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മൊഴികളിലും പരാതികളിലും ഉറച്ച് നിൽക്കുന്നു എന്നും തന്നെ അറിയില്ലെന്ന് മനസാക്ഷിയുടെ കോടതിയിൽ പറയാൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കഴിയുമോ എന്നും പരാതിക്കാരി കൊച്ചിയിൽ ചോദിച്ചു.

ഇത് പുതിയ പരാതി അല്ല. 2014 ൽ രജിസ്റ്റർ ചെയ്ത കേസ് തന്നെയാണ് ഇതെന്ന് പരാതിക്കാരി മധ്യമങ്ങളോട് പ്രതികരിച്ചു. എ പി അനിൽ കുമാർ, എ പി അബ്ദുള്ളക്കുട്ടി, കെ സി വേണുഗോപാൽ എന്നീ നേതാക്കള്‍ക്കെതിരെ ഉള്ള പരാതിയിൽ ഉറച്ചു നിൽക്കുന്നു. തന്നെ ചൂഷണം ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാനാക്കുകുമോ എന്ന് പരാതിക്കാരി ചോദിച്ചു. ഉമ്മന്‍ചാണ്ടി പരസ്യ സംവാദത്തിന് തയ്യാറാണോ എന്നും അവര്‍ വെല്ലുവിളിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button