കന്യാകുമാരി: കന്യാകുമാരിയില്‍ ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തിലെ ഏഴുപേര്‍ പിടിയില്‍. കന്യാകുമാരി ജില്ലയിലെ എസ്.ടി. മാങ്കോടിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അനാശാസ്യം നടത്തിവന്നിരുന്നത്.
എസ്.ടി. മാങ്കോട് സ്വദേശി ലാല്‍ഷൈന്‍ സിങ്, കളിയിക്കാവിള സ്വദേശി ഷൈന്‍, മേക്കോട് സ്വദേശി ഷിബിന്‍, ഞാറവിള സ്വദേശി റാണി, സുഗന്ധി, തിരുവനന്തപുരം സ്വദേശികളായ രണ്ടുപെണ്‍കുട്ടികള്‍ എന്നിവരാണ് പിടിയിലായത്.
ആരാധനാലയത്തിനായി ലാല്‍ഷൈന്‍ സിങ്ങാണ് വീട് വാടകയ്ക്കെടുത്തത്. ഇവിടെ നിരന്തരം വാഹനങ്ങള്‍ വന്നു പോയിരുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും നിതിരവിള പോലീസ് ആരാധനാലയമായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലെത്തി റെയ്ഡ് നടത്തുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News