EntertainmentKeralaNews

പല തവണ ആശുപത്രിയില്‍ കൊണ്ടുപോയി…ഒടുവിലാണ് അറിഞ്ഞത് യൂട്രസ്സില്‍ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നുവെന്നത് … അത് പരിധിയ്ക്ക് അപ്പുറം വളര്‍ന്നു, ഇപ്പോള്‍ അതൊരു സീരിയസ് സ്‌റ്റേജിലായി; വേദനയോടെ അമൃത നായർ

കൊച്ചി:കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് അമൃത നായർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. സ്റ്റാര്‍ മാജിക്കിലൂടെയും അമൃത പ്രേക്ഷകരുടെ സ്‌നേഹം നേടിയെടുത്തു. കുടുംബവിളക്കിലെ കഥാപാത്രം ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഷോയില്‍ നിന്നും അമൃത പിന്മാറുന്നത്.


ഇന്നും അമൃതയെ കാണുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം വരുന്നത് ശീതളിന്റെ മുഖമായിരിക്കുമെന്നുറപ്പാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. സ്വന്തമായി ഒരു യൂട്യൂബ് ചാനലും അമൃതയ്ക്ക് ഉണ്ട്.അമൃതയ്ക്കൊപ്പം അമ്മയും സഹോദരനുമെല്ലാം അമൃതയുടെ യുട്യൂബ് ചാനലിലെ വീഡിയോയിൽ നിറഞ്ഞ് നിൽക്കാറുണ്ട്.

അടുത്തിടെ അമ്മയുടെ ആരോ​ഗ്യത്തെ കുറിച്ചും അസുഖത്തെ കുറിച്ചുമുള്ള വീഡിയോയുമായി അമൃത എത്തിയിരുന്നു. അമ്മയ്ക്ക് ഒരു സർജറി ആവശ്യമായി വന്നതിനെ കുറിച്ചുമെല്ലാം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ അമൃത പറയുന്നുണ്ട്.

കുറച്ച് നാൾ മുമ്പ് കാലിന് പരിക്കേറ്റും അമൃതയുടെ അമ്മ വിശ്രമത്തിലായിരുന്നു. പിന്നാലെയാണ് വീണ്ടും അമ്മയുടെ ആരോ​ഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് അമ്മ തല കറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ചെന്ന് നോക്കി ടെസ്റ്റുകള്‍ എല്ലാം ചെയ്തു.’

‘ഇസിജിയില്‍ ചെറിയ ഒരു വാരിയേഷനുണ്ടെന്നും മൈനര്‍ അറ്റാക്കിന്റെ ലക്ഷണമാണ് എന്നുമൊക്കെയാണ് ആദ്യം ഡോക്ടര്‍ പറഞ്ഞ് പേടിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് സാരമുള്ളതല്ലെന്നും ഈ പ്രായത്തില്‍ വരുന്ന ഇസിജി വാരിയേഷനാണെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ വീട്ടിലെത്തിയ ശേഷം വീണ്ടും അമ്മയ്ക്ക് അതേ അവസ്ഥ. പല തവണ ആശുപത്രിയില്‍ കൊണ്ടുപോയി.’

‘ഒടുവിലാണ് അറിഞ്ഞത് യൂട്രസ്സില്‍ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നുവെന്ന്. അത് പരിധിയ്ക്ക് അപ്പുറം വളര്‍ന്നു. പിരിയഡ്‌സ് ആയി കഴിഞ്ഞാല്‍ ഏഴ് ദിവസത്തിന് അപ്പുറവും അമ്മയ്ക്ക് നല്ല ബ്ലീഡിങ് ഉണ്ടാവുമായിരുന്നു. എന്നാല്‍ അതൊന്നും അമ്മ ശ്രദ്ധിച്ചില്ല. ഇപ്പോള്‍ അതൊരു സീരിയസ് സ്‌റ്റേജിലായി. ഇനി ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ.’

‘ഇത്തരം ബ്ലീഡിങുകള്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ അമ്മയ്ക്ക് യൂട്രസ് റിമൂവ് ചെയ്യുക അല്ലാതെ മറ്റ് മാര്‍​ഗങ്ങളില്ല. പെട്ടന്നാണ് ഓപ്പറേഷന്‍ വേണമെന്ന് പറഞ്ഞത്. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്’ എന്നാണ് വീഡിയോ പങ്കുവെച്ച് അമൃത പറഞ്ഞത്.

നിരവധി പേരാണ് അമ്മയുടെ അസുഖം ബേധമാകുന്നതിന് വേണ്ടി പ്രാർഥനകൾ നേർന്ന് എത്തിയത്. ഗീതാ ഗോവിന്ദം എന്ന സീരിയലിലും അമൃത ഇപ്പോൾ അഭിനയിക്കുന്നുണ്ട്. സെയിൽസ് ​ഗേളായിരുന്ന അമൃത തന്റെ വളരെ നാളത്തെ പ്രയത്നം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

അമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞ വിവരങ്ങളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു

ഇതായിരുന്നു വാക്കുകള്‍

സര്‍ജ്ജറി കഴിഞ്ഞു, ഓപ്പണ്‍ സര്‍ജ്ജറിയായിരുന്നു. യൂട്രസ് റിമൂവ് ചെയ്തു. അമ്മയ്ക്ക് ചില മരുന്നുകള്‍ അലര്‍ജ്ജി ആയതിനാല്‍ പെയിന്‍ കില്ലര്‍ എടുക്കാന്‍ കഴിയില്ല. അതുകൊണ്ട് നല്ല പെയിനുണ്ട്. മറ്റ് കുഴപ്പങ്ങളൊന്നും ഇല്ല. ഫിസിയോ തെറാപി ഒക്കെ ചെയ്യുന്നുണ്ട്. ആശുപത്രിയില്‍ ഡോക്ടര്‍ മാരും മറ്റ് സ്റ്റാഫുകളും എല്ലാം നല്ല സഹകരണമായിരുന്നു

കളി ചിരിയും, കമന്റുകളും ഒക്കെയായി അമൃത സങ്കടം മറച്ചുവയ്ക്കുന്നതായി തോന്നുന്നുണ്ട് എന്നാണ് വീഡിയോയ്ക്ക് വന്ന കൂടുതല്‍ കമന്റുകളും. ആശുപത്രിയില്‍ നിന്ന് അമൃത ഷൂട്ടിങിന് വേണ്ടിയും പോകുമായിരുന്നു. മകനാണ് കൂടെ തന്നെ നിന്ന് അമ്മയെ പരിചരിച്ചത്. ഇങ്ങനെ രണ്ട് മക്കളെ കിട്ടിയ അമ്മ ഭാഗ്യവതിയാണെന്നും മറ്റു കുറേ പേര്‍ കമന്റി പറയുന്നു. സഹായത്തിന് അമ്മയുടെ അമ്മയും വന്നതായി വീഡിയോയില്‍ കാണാം.

സര്‍ജ്ജറി കഴിഞ്ഞ് ആറ് ദിവസം അമ്മ ആശുപത്രിയില്‍ കിടന്നു. കുഴപ്പം ഒന്നും ഇല്ലാത്തത് കൊണ്ട് ആറാമത്തെ ദിവസം ഡിസ്ചാര്‍ജ്ജ് ആയി. ഇനി ഒരു ആറ് ആഴ്ച കഴിഞ്ഞതിന് ശേഷം ഡോക്ടറെ കാണാനായി വന്നാല്‍ മതി. ആശുപത്രിയില്‍ നിന്ന് മടങ്ങുന്നത് വരെയുള്ള കാര്യങ്ങള്‍ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. അമ്മ എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് അമൃതയുടെ വീഡിയോകളില്‍ സജീവമാവട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥനയും ആശംസകളും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker