കൊച്ചി:അനന്യ അലക്സും ശ്രദ്ധ നൈറയ്ക്കും പിന്നാലെ സംസ്ഥാനത്ത് മറ്റൊരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് സൂചനയുണ്ട്
താഹിറയുടെ മരണം നൽകിയ വേദനയിൽ ഹൃദയംനീറി കുറിപ്പ് പങ്കുവയ്ക്കുകയാണ് ട്രാൻസ് ആക്റ്റിവിസ്റ്റ് സീമ വിനീത്.
ആദരാഞ്ജലികൾ താഹിറ…
സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കുകപെട്ടിട്ടുണ്ടാകാം, ഒറ്റപ്പെട്ടിട്ടുമുണ്ടാകാം, ഒരു പക്ഷേ ഒരു സെക്കന്റ് അവളെ കേൾക്കാൻ ഒരു മനസ്സ് ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം … തെറ്റ് ആരുടേയോ..? പക്ഷേ നഷ്ടം നിന്നെ സ്നേഹിച്ചവരുടെ ഉള്ളിൽ ആണ് Heartfelt condolences മരണം ഒഴിച്ചു എന്തിനും നമ്മുക്ക് പരിഹാരം കണ്ടെത്താം ഓർക്കുകയെന്ന് സീമ ഫേസ്ബുക്കിൽ കുറിച്ചു