KeralaNews

കാറിന്റെ പിൻസീറ്റിൽ എന്നെ കണ്ടപ്പോൾ ആ നടി ഡോർ വലിച്ചടച്ചു; ദുരനുഭവം പങ്കുവച്ച് മറീന മൈക്കിൾ

കൊച്ചി:മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് മറീന മൈക്കിൾ. ഹാപ്പി വെഡ്ഡിംഗ് അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മറീന. നിലവിൽ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നതും റിലീസ് കാത്തിരിക്കുന്നതുമായി ഒട്ടേറെ ചിത്രങ്ങളിൽ മറീന അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മോഡലിംഗിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങൾ താരം എപ്പോഴും പങ്കിടാറുണ്ട്.

ഇപ്പോഴിതാ അഭിനയ ജീവിതത്തിന് ഇടയിൽ തന്നെ ഏറെ വേദനിപ്പിച്ച ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം. ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായ ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് മറീന മൈക്കിൾ പറയുന്നത്. ഒരു സഹതാരം മോശമായി പെരുമാറിയെന്നാണ് മറീന ആരോപിക്കുന്നത്. ആ നടി ആരെന്നോ ഏതാണ് ചിത്രമെന്നോ വെളിപ്പെടുത്താൻ പക്ഷേ മറീന മൈക്കിൾ തയ്യാറായില്ല.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മറീന ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് തന്നോട് അത്തരത്തിൽ പെരുമാറിയത് ഒരു വനിതാ അഭിനേതാവ് തന്നെ ആയിരുന്നുവെന്നും അവർ പറയുന്നു. ഇരുവരും ഒരുമിച്ച് ഒരു കാറിൽ ഷൂട്ട് നടക്കുന്ന സ്ഥലത്തേക്ക് പോവാനിരിക്കെ ആ താരത്തെ പെട്ടെന്ന് തന്നെ കണ്ടപ്പോൾ കാറിന്റെ ഡോർ വലിച്ചടയ്ക്കുക ആയിരുന്നു എന്നാണ് മറീന പറയുന്നത്.

‘ആ നടിയെ സൂപ്പർ സ്‌റ്റാർ എന്നൊന്നും ഞാൻ വിശേഷിപ്പിക്കില്ല. അവർ വളർന്നുവന്ന ഒരു താരമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്‌തതാണ്‌. ഓർ നൂറ് മീറ്റർ അപ്പുറത്തേക്കാണ് ഷൂട്ട് നടക്കുന്നത്. ശരിക്കും നടന്നുപോവാനുള്ള ദൂരമേയുള്ളൂ. ഞാൻ ആദ്യം തന്നെ മേക്കപ്പ് ഒക്കെ കഴിഞ്ഞ് റെഡിയായി. അതിന്റെ തലേ ദിവസം ഞാൻ മുൻ സീറ്റിൽ ഇരുന്നപ്പോൾ ആ നടി വളരെയധികം അപ്സെറ്റ് ആയത് ഞാൻ ശ്രദ്ധിച്ചിരുന്നു’ മറീന പറഞ്ഞു.

‘നേരത്തെ അത്തരം ഒരു അനുഭവം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ രണ്ടാം ദിവസം പിന്നിൽ പോയിരുന്നു. അവർ വന്നാൽ മുന്നിൽ ഇരുന്നോട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്‌തത്‌. എന്നാൽ അവർ ഫ്രണ്ടിൽ ഇരുന്നില്ല. ഞാനിങ്ങനെ ഫോണിൽ കളിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു പിന്നിൽ. അവരുടെ കാരവന്റെ സൈഡിൽ ആയിരുന്നു എന്റെ സീറ്റ് ഉണ്ടായിരുന്നത്’ മറീന പറയുന്നു.

‘അവരുടെ കാരവാന്റെ ഡോർ തുറന്നു, എന്നാൽ എന്നെ കണ്ടയുടനെ അവർ വാതിൽ വലിച്ചടച്ചു. അപ്പോൾ തന്നെ എനിക്ക് മനസിലായി. ദൈവമേ ഇന്നലെ ഫ്രണ്ടിൽ ഇരുന്നതിനായിരുന്നു പ്രശ്‌നം, ഇന്നെനി പിന്നിൽ ഇരുന്നത് ഇഷ്‌ടമായില്ലേ. അപ്പോൾ അവരുടെ അസിസ്‌റ്റന്റ് വന്നിട്ട് പറഞ്ഞു അടുത്ത വണ്ടി വിട്ടോളാൻ. എന്നാൽ ഞാൻ നടക്കാനാണ് തീരുമാനിച്ചത്.’ നടി വെളിപ്പെടുത്തി.

അവിടെയൊരു സംവിധായകൻ നമ്മളെ കാത്തിരിക്കുന്നുണ്ട്. അത്രയധികം പരിചയസമ്പത്തുള്ള അദ്ദേഹത്തെ അപമാനിക്കുന്നത് പോലെയാവരുത്. കാറിന്റെ ഡ്രൈവർ ചേട്ടന് വരെ കാര്യം മനസിലായി, പുള്ളിക്കും അത് വിഷമമായി. ചെന്നപ്പോൾ ഡയറക്‌ടർ എന്നോട് ചോദിച്ചു എന്താ വൈകിയതെന്ന്. ഞാൻ സീൻ ഷൂട്ട് ചെയ്‌ത്‌ കഴിഞ്ഞ് എല്ലാം പറയാമെന്ന് ആയിരുന്നു മറുപടി കൊടുത്തത്’ മറീന മൈക്കിൾ പറഞ്ഞു.

നേരത്തെ അവതാരകയും യൂട്യൂബറും ഒക്കെയായ പേളി മാണിക്കെതിരെയും സമാനമായ ആരോപണവുമായി മറീന മൈക്കിൾ രംഗത്ത് വന്നിരുന്നു. ഒരു അഭിമുഖ പരിപാടിയിൽ താൻ പങ്കെടുക്കുകയാണ് എന്ന് അറിഞ്ഞപ്പോൾ അവർ പിന്മാറിയെന്നും പിന്നീട് താൻ ചെന്നപ്പോൾ പുതിയ ആളാണ് ആങ്കർ ആയി ഉണ്ടായിരുന്നതെന്നും മറീന ആരോപിച്ചിരുന്നു. എന്നാൽ ഈ വിവാദത്തിൽ പേളി പ്രതികരിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker