ഗവർണർ സ്ഥാനം: ശ്രീധരൻ പിള്ളയുടെ പ്രതികരണം
കോഴിക്കോട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ ബന്ധപ്പെട്ടവർ ആലോചിച്ചെടുത്ത തീരുമാനമാണ് തന്റെ ഇപ്പോഴത്തെ ഗവർണർ പദവി എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു തൊട്ടുപിറകെയാണു കുമ്മനം മിസോറം ഗവർണറായത്. ഗവർണർ പദവിയിലേക്കുള്ള യാത്രയെക്കുറിച്ചു ശ്രീധരൻ പിള്ള പറയുന്നു.
ഗവര്‍ണര്‍ പദവി സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും ഗവര്‍ണര്‍ പദവി ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നാലു ദിവസം മുന്‍പ് വിളിച്ചിരുന്നു. അഡ്രസ് ഒക്കെ ചോദിച്ചിരുന്നുവെന്നും പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കുകയാണെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് വെളിപ്പെടു ത്തി
ഗവർണർ സ്ഥാനം ഒരിക്കലും ആവശ്യപ്പെട്ടിട്ടേയില്ല.ഒരിക്കലും പാര്‍ട്ടിയുടെ ചട്ടക്കൂട് ലംഘിച്ചിട്ടില്ല. ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. പാര്‍ട്ടി പദവിക്കോ സ്ഥാനാര്‍ഥിത്വത്തിനോ ഇന്നുവരെ ആരെയും സമീപിച്ചിട്ടില്ല. എഴുത്തും വായനയും കോടതിയുമൊക്കെയായാണ് കഴിയുന്നത്. എല്ലാ സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.