തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജരവിവർമ്മ ആർട്ട് ഗ്യാലറി ഉദ്ഘാടനത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ ആൾ പിടിയിൽ. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് സംഭവം. പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാനാണ് വേദിയിലേക്ക് ഓടിക്കയറിയത്. മുഖ്യമന്ത്രി പ്രസംഗിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോയതിനാണ് ശേഷമാണ് സംഭവം.
മന്ത്രി അഹമ്മദ് ദേവർകോവിലിനെ ഇയാൾ കെട്ടിപ്പിടിച്ചു. എംഎൽ വി.കെ.പ്രശാന്തിന് കൈ കൊടുത്ത് വേദിയിൽ നിന്ന് ഇറങ്ങി. മ്യൂസിയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്നാണ് അയൂബ് ഖാൻ പറഞ്ഞത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News