EntertainmentKeralaNews

റിമി ടോമിയ്ക്ക് രണ്ടാം കല്യാണം,വരന്‍ നടന്‍ ?

കൊച്ചി:ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവാവുന്നത് റിമിയുടെ വിവാഹ വാര്‍ത്തകളാണ്. റിമിയുടെ ആദ്യ ഭര്‍ത്താവ് റോയിസ് വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ പുറത്ത് വന്നതിന് പിന്നാലെ റിമിയുടെ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ താരം ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ റിമി ടോമിയുടെ അടുത്ത വൃത്തങ്ങളാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.

റിമിയുടെ അടുത്ത സുഹൃത്തായ മാധ്യമപ്രവര്‍ത്തകനാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. റിമിയുടെ വിവാഹം അടുത്ത് തന്നെ ഉണ്ടായിരിക്കുമെന്ന് തന്നെയാണ് ഈ സുഹൃത്ത് പറയുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ആള്‍ തന്നെയാണ് റിമിയെ വിവാഹം കഴിക്കാന്‍ പോകുന്നതെന്നും വാര്‍ത്തകളുണ്ട്. റിമിയുടെ വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോഴും പ്രിയ ഗായിക ഇതേ കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

ടെലിവിഷന്‍ അവതാരക ലോകത്ത് നിന്ന് മലയാള സിനിമയിലെ പിന്നണി ഗാന ലോകത്ത് എത്തിയ റിമി ടോമി , മുന്‍നിര ഗായികയായി നില്‍ക്കുമ്പോഴും അവതരണ ലോകത്ത് സജീവമായിരുന്നു. ഒന്നും ഒന്ന് മൂന്ന് എന്ന ടെലിവിഷന്‍ ഷോയുടെ വിജയം തന്നെ റിമി ടോമിയുടെ അവതരണ ശൈലിയാണ്. പാടുന്നതിനൊപ്പം ആടുകയും ചെയ്യുന്ന ഗായിക എന്നാണ് റിമി ടോമിയ്ക്കുള്ള വിശേഷണം. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചുകൊണ്ട് റിമി അഭിനയ ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ അതിഥി താരമായും റിമി എത്തിയിരുന്നു.

പാചകവും യാത്രകളും പാട്ടുകളുമൊക്കെയായി ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അനിയനും അനിയത്തിയുമൊക്കെ കുടുംബസമേതമായി ഇടയ്ക്ക് ചാനലിലേയ്ക്ക് എത്തിയിരുന്നു. മുക്തയ്ക്കൊപ്പം ചെയ്ത പാചക വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി. ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്.

മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഏഷ്യാനെറ്റ്, മഴവില്‍ മനോരമ തുടങ്ങി വിവിധ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker