മലപ്പുറം: ചേളാരിയിൽ 13-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് കണ്ട് കുട്ടിയെ രക്ഷിതാവ് ശകാരിച്ചിരുന്നു. തുടർന്ന്, മുറിക്കുള്ളിലേക്ക് പോയ നിഹാൽ തോർത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു.
കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാണക്കാട് മലയിൽ വീട്ടിൽ ചാത്തൻകുളങ്ങര സുബൈർ ജുബൈരിയ ദമ്പതികളുടെ മകനാണ് നിഹാൽ. കൊടക്കാട് എം.എം.യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: നാജിയ, നിദാൻ, നൈസ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News