കൊവിഡ് വ്യാപനം വെട്ടിക്കുറച്ചേക്കാവുന്ന ച്യൂയിംഗ് ഗം വികസിപ്പിക്കാനൊരുങ്ങി ശാസ്ത്രജ്ഞര്‍
വാഷിംഗ്ടണ്‍: കൊവിഡ്-19 ഉമിനീരിലെ വൈറല്‍ ലോഡ് കുറയ്ക്കാനും സാര്‍സ് കോവ് 2 വൈറസിന് ഒരു ”കെണി” ആയി വര്‍ത്തിക്കുന്ന സസ്യങ്ങള്‍ വളര്‍ത്തിയ പ്രോട്ടീന്‍ ചേര്‍ത്ത ഒരു ച്യൂയിംഗ് ഗം ശാസ്ത്രജ്ഞര്‍ വികസിപ്പിക്കുന്നു. സാര്‍സ് കോവ് 2 വൈറസിന്റെ ”കെണി” ആയി വര്‍ത്തിക്കുന്ന സസ്യങ്ങള്‍ വളര്‍ത്തിയ പ്രോട്ടീന്‍ കൊണ്ടുള്ള ഒരു ച്യൂയിംഗ് ഗമാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിക്കുന്നത്.
ഇത് കൊവിഡ്-19 ഉമിനീരിലെ വൈറല്‍ ലോഡ് കുറയ്ക്കുകയും സംക്രമണം കുറയ്ക്കുകയും ചെയ്യുന്നു. പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് ഇപ്പോഴും സാര്‍സ് കോവ് 2 അണുബാധയുണ്ടാകാമെന്നും വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്ക് സമാനമായ ഒരു വൈറല്‍ ലോഡ് വഹിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
”SARS-CoV-2 ഉമിനീര്‍ ഗ്രന്ഥികളില്‍ ആവര്‍ത്തിക്കുന്നു, രോഗബാധിതനായ ഒരാള്‍ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ ആ വൈറസ് പുറന്തള്ളപ്പെടുകയും മറ്റുള്ളവരിലേക്ക് എത്തുകയും ചെയ്യുമെന്ന് നമുക്കറിയാം,” യുഎസിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഹെന്റി ഡാനിയല്‍ പറഞ്ഞു.
”ഈ ഗം ഉമിനീരിലെ വൈറസിനെ നിര്‍വീര്യമാക്കാനുള്ള അവസരം നല്‍കുന്നു, ഇത് രോഗവ്യാപനത്തിന്റെ ഉറവിടം കുറയ്ക്കുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗം നല്‍കുന്നു,” മോളിക്യുലര്‍ തെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന് നേതൃത്വം നല്‍കിയ ഡാനിയല്‍ പറഞ്ഞു.