തൃശ്ശൂർ: സ്കൂൾ തുറന്ന് രണ്ടാം ദിവസം വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലാണ് സംഭവം. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കാണ് കടിയേറ്റത്. കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയെ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സ്കൂൾ ബസിൽ നിന്ന് താഴെ ഇറങ്ങിയപ്പോൾ ആണ് കടിയേറ്റതെന്നാണ് വിവരം.
വടക്കാഞ്ചേരിയിലെ മറ്റൊരു എൽപി സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇവിടെ നിർമ്മാണം നടക്കുന്നതിനാൽ ആനപ്പറമ്പ് സ്കൂളിലേക്ക് ക്ലാസുകൾ മാറ്റിയിരുന്നു. പാമ്പിനെ സ്ഥലത്തുണ്ടായിരുന്നവർ അടിച്ചുകൊന്നു. ഇവിടെ പാറക്കെട്ടുകളുടെ ഇടയിൽ നിന്ന് പാമ്പ് പുറത്തിറങ്ങിയതാവുമെന്നാണ് കരുതുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News