തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ യു പി സ്‌കൂളില്‍ നടന്നു. കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ദിനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയുള്ള മാര്‍ഗരേഖ പൂര്‍ണ്ണമായി നടപ്പിലാക്കി. ഒരാഴ്ചയ്ക്ക് ശേഷം അവലോകനമുണ്ടാകും. ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഹാജറും രേഖപ്പെടുത്തില്ല. കുട്ടികളെ മനസ്സിലാക്കി പഠനാന്തരിക്ഷത്തിലേക്ക് തിരികെ കൊണ്ടുവരല്‍ മാത്രമാണ് ഏക പ്രവര്‍ത്തനം. 2400 തെര്‍മല്‍ സ്‌കാനറുകളാണ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്തു. 8, 9 ക്ലാസുകള്‍ ഒഴികെ മുഴുവന്‍ ക്ലാസുകളും ഇന്ന് തുടങ്ങും. ഈ മാസം 15 മുതല്‍ 8 ഉം 9 ഉം പ്ലസ് വണ്‍ ക്ലാസുകളും തുടങ്ങും.