മഹാരാഷ്ട്ര: സിടി സ്കാന്‍ എടുക്കാനായി അശുപത്രിയിലെത്തിയ യുവതിയുടെ നഗ്നചിത്രം എടുത്ത യുവാവ് അറസ്റ്റില്‍. ആശുപത്രി ജീവനക്കാരനായ യുവാവാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിലാണ് സംഭവം. സംഭവത്തില്‍ ഉല്ലാസ്നഗറിലെ സ്വകാര്യ ആശുപത്രിയിലെ ടെക്നീഷ്യന് ജെയിംസ് തോമസിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് യുവതി സിടി സ്കാന്‍ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയത്. സ്കാന്‍ ചെയ്യുന്നതിനിടെ ജെയിംസ് മോശമായ രീതിയില്‍ യുവതിയുടെ ശരീരര ഭാഗങ്ങളിൽ സ്പര്‍ശിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരന്റെ മോശമായ പെരുമാറ്റത്തിൽ അസ്വസ്ഥ തോന്നിയ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി യുവതിയുടെ നഗ്നചിത്രങ്ങൾ എടുത്തതായും വ്യക്തമായത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News