NationalNewsTechnology

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇനി ചെലവേറിയതാകും

പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ ഇനി ചെലവേറിയതാകും. ഇഎംഐ രീതിയിൽ മാസവാടക നൽകുന്നതിനും, ഉൽപന്നങ്ങൾ വാങ്ങുന്നതിനുമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ പ്രൊസസിംഗ് ഫീസ് വർധിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. പുതുക്കിയ നിരക്കുകൾ മാർച്ച് 17 മുതൽ പ്രാബല്യത്തിൽ വരുമെന്ന് എസ്ബിഐ കാർഡ്‌സ് ആന്റ് പെയ്‌മെന്റ് സർവീസസ് അറിയിച്ചു.

പുതുക്കിയ ചാർജ്ജ് പ്രകാരം 199 രൂപയും നികുതിയാണ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ നിന്നും ഈടാക്കുക.2022 നവംബറിലെ പ്രൊസസിംഗ് ചാർജ്ജ് വർധന പ്രകാരം 99 രൂപയും നികുതിയുമാണ് ഈടാക്കിയിരുന്നത്. പുതുക്കിയ ചാർജ്ജ് വർധന സംബന്ധിച്ച് കാർഡ് ഉപയോക്താക്കൾക്ക് എസ്എംഎസ് വഴിയും, ഇ മെയിൽ മുഖാന്തരവും അറിയിപ്പ് നൽകിയതായും എസ്ബിഐ കാർഡ് ആന്റ് പേയ്മന്റെ് സർവ്വീസസ് വ്യക്തമാക്കുന്നു.

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായുള്ള നിയമങ്ങളിൽ നേരത്തെയും എസ്ബിഐ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇത് പ്രകാരം ഓൺലൈൻ പർച്ചേസുകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി പങ്കാളിത്തത്തിലുള്ള കമ്പനികളുടെ റിവാർഡ് പോയന്റുകൾ 5x പോയിന്റുകളായി കുറച്ചിരുന്നു.2013 ജനുവരി മുതൽ നിലവിലുള്ള നിർദ്ദേശപ്രകാരം ഓഫറുകളുമായോ, വൗച്ചറുമായോ റെഡീം പോയന്റുകൾ സംയോജിപ്പിക്കാനും ഉപയോക്താക്കൾക്ക് കഴിയില്ല.  ആമസോൺ ഓൺലൈൻ പർച്ചേസുകൾക്ക് നൽകിവന്ന 10x റിവാർഡ്‌പോയിന്റുകളുടെ എണ്ണത്തിലും കുറവ് വരുത്തിയിരുന്നു. എന്നാൽ ഈസിഡൈനർ, ക്ലിയർ ട്രിപ്പ്, ബുക്ക് മൈ ഷോ, ലെൻസ് കാർട്ട് തുടങ്ങിയവയിലുള്ള ഇടപാടുകൾക്ക് 10x പോയന്റുകൾ ലഭിക്കുന്നുണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പടെയുള്ള ബാങ്കുകളും ക്രെഡിറ്റ്് കാർഡ് ചാർജ്ജുകളും നിയമങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാടക അടയ്ക്കുന്നതിന് എച്ച്ഡിഎഫ്‌സി ബാഹ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും എസ്ബിഐയ്്ക്ക് സമാനമായ രീതിയിൽ പ്രൊസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker