24.1 C
Kottayam
Monday, September 30, 2024

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്:സതീഷ് കുമാര്‍, മൊയ്തീന്‍ അടക്കമുള്ളവരുടെ ബിനാമിയെന്ന് ഇഡി

Must read

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പി സതീഷ് കുമാര്‍ രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വ്യാപാര സംഘടനാ നേതാക്കള്‍ എന്നിവരുടെ ബനാമിയാണ് എന്ന് മൊഴി. കേസിലെ മുഖ്യസാക്ഷികളില്‍ ഒരാളായ ഇടനിലക്കാരന്‍ കെ എ ജിജോര്‍ ആണ് മൊഴി നല്‍കിയിരിക്കുന്നത്. ജിജോറിന്റെ മൊഴി ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. സതീഷ് കുമാര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ടാണ് ഇ ഡി സതീഷ് കുമാറിന്റെ ഉന്നതബന്ധങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക കോടതിയാണു സതീഷ് കുമറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സി പി എം നേതാവും മുന്‍ മന്ത്രിയുമായ എ സി മൊയ്തീന്‍ അടക്കമുള്ളവരുടെ ബിനാമിയാണ് സതീഷ് കുമാര്‍ എന്നാണ് മൊഴി.

കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ.കണ്ണന്‍, കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്, വ്യാപാര സംഘടനാ നേതാവ് ബിന്നി ഇമ്മട്ടി, റിട്ട. എസ് പി കെ എം ആന്റണി, ഡി വൈ എസ് പിമാരായ ഫെയ്മസ് വര്‍ഗീസ്, വേണുഗോപാല്‍ എന്നിവരുടെ ബിനാമി പണം സതീഷ് കുമാറിന്റെ പക്കലുണ്ട് എന്നാണ് ജിജോര്‍ ഇ ഡിക്ക് മൊഴി നല്‍കിയിരിക്കുന്നത്.

100 രൂപക്ക് മൂന്ന് രൂപ പലിശ നിരക്കില്‍ ഇവരില്‍ നിന്ന് വാങ്ങുന്ന ബിനാമി നിക്ഷേപം 100 ന് 10 രൂപ നിരക്കിലാണ് സതീഷ് കുമാര്‍ മറ്റുള്ളവര്‍ക്കു പലിശയ്ക്കു നല്‍കിയിരുന്നത്. സതീഷ് കുമാറിന്റെ പല വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ക്കും മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്‍ ഇടനിലക്കാരനും തര്‍ക്കങ്ങളില്‍ മധ്യസ്ഥനുമായി ഇടപെട്ടു കമ്മിഷന്‍ വാങ്ങിയിരുന്നു എന്നും ജിജോര്‍ പറയുന്നു.

ജിജോറിന്റെ മൊഴികള്‍ സാധൂകരിക്കുന്ന രണ്ട് പ്രതികള്‍ളുടെ മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളുടെ പകര്‍പ്പും ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ രണ്ട് പ്രതികളെ കേസില്‍ മാപ്പുസാക്ഷികളാക്കാനാണ് സാധ്യത. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ എം എം വര്‍ഗീസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

ജിജോറിന്റെ മൊഴികള്‍ സാധൂകരിക്കുന്ന രണ്ട് പ്രതികള്‍ളുടെ മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളുടെ പകര്‍പ്പും ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ രണ്ട് പ്രതികളെ കേസില്‍ മാപ്പുസാക്ഷികളാക്കാനാണ് സാധ്യത. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ എം എം വര്‍ഗീസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week