പയ്യന്നൂർ∙ ട്രോളിംഗ് കാലത്ത് പൊന്നും വിലയായിരുന്നു സാധാരണക്കാരുടെ മീനായ മത്തിയ്ക്ക്. ഇരുന്നൂറും മുന്നൂറുമൊക്കെ താണ്ടി മത്തി വില കുതിച്ചുയരുകയും ചെയ്തു.
എന്നാൽ മത്തി പ്രേമികളെ സന്തോഷിപ്പിയ്ക്കുന്ന വാർത്തയാണ് വടക്കൻ കേരളത്തിൽ നിന്നു വരുന്നത്.ഒരു കിലോഗ്രാം മത്തിയുടെ വില 25 രൂപ. ചിലപ്പോൾ 10 രൂപയ്ക്കു വരെ വിറ്റഴിച്ചു. പാലക്കോട് കടപ്പുറത്താണ് ചുരുങ്ങിയ വിലയ്ക്ക് മത്സ്യം വിറ്റഴിക്കുന്നത്. അയല 70 രൂപയ്ക്കും കേതൽ 120 രൂപയ്ക്കുമാണ് ഇന്നലെ വിറ്റത്.
25 വർഷത്തിനു ശേഷമാണ് മത്സ്യത്തിനു ഇത്രയും വില കുറയുന്നത് എന്ന് തൊഴിലാളികൾ പറയുന്നു. ഫിഷ് മിൽ വ്യവസായികളുടെ സമരമാണ് മത്സ്യത്തിനു വില ഇടിവുണ്ടാക്കിയതെന്നാണ് നിഗമനം. സമരം തുടരുന്നതിനാൽ 10 രൂപയ്ക്ക് മത്തി കിട്ടണമെങ്കിൽ തീരത്തു തന്നെ വരണം.