EntertainmentKeralaNationalNews
സരസ്വതി സമ്മാൻ പുരസ്‌കാരം പ്രഭാ വർമയ്ക്ക്
ന്യൂഡല്‍ഹി: സരസ്വതി സമ്മാൻ പുരസ്കാരം മലയാളം കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്ക്കാരം ലഭിക്കുന്നത്. 2012 ൽ സുഗതകുമാരി ടീച്ചറാണ് അവസാനമായി സരസ്വതി സമ്മാൻ പുരസ്കാരം നേടിയ മലയാളി.
1995 ൽ ബാലാമണിയമ്മും 2005 ൽ കെ അയ്യപ്പപ്പണിക്കരുമാണ് ഇതിന് മുമ്പ് സരസ്വതി സമ്മാൻ പുരസ്കാരം നേടിയത്. പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും ശില്പവും പൊന്നാടയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് സരസ്വതി സമ്മാൻ. മുൻ സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി അധ്യക്ഷനായ സമിതിയുടേതാണ് പ്രഖ്യാപനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News