കൊച്ചി: തൃക്കാക്കര സ്വദേശിയായ സനുമോഹനെ കാണാതായിട്ട് പതിനെന്ന് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്താത്തെ നട്ടം തിരയുകയാണ് കൊച്ചി പൊലീസ്. കഴിഞ്ഞ ദിവസം എറണാകുളം ഗോശ്രീ പാലത്തിനു അടിയില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം സനുമോഹന്റെതല്ലെന്നു പരിശോധനയില്‍ തെളിഞ്ഞു.
കഴിഞ്ഞ മാസം 21നാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതാകുന്നത്. പിറ്റേ ദിവസം വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്തോടെയാണ് തിരോധാനത്തിന് പിന്നിലെ ദുരഹത ഏറിയത്. സനു മോഹന്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടത്താന്‍ പൊലീസിന് ആയിട്ടില്ല. വാളയാര്‍ അതിര്‍ത്തി സനു മോഹന്‍ കടന്നതായി മാത്രമാണ് പൊലീസിന് കണ്ടെത്താന്‍ ആയത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസംഎറണാകുളം ഗോശ്രീ പാലത്തിനു അടിയില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സനുമോഹന്റെ മൃതദേഹമാണോയെന്ന സംശയത്തെ തുടര്‍ന്ന് ബന്ധുകള്‍ എത്തി പരിശോധിച്ചെങ്കിലും അല്ലെന്ന് പീന്നിട് വ്യക്തമായി.
കങ്ങരപ്പടിയിലെ സനുമോഹന്റെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയപ്പോള്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് മനുഷ്യ രക്തമാണോയെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം പുറത്ത് വന്നാല്‍ കേസില്‍ വഴിതിരിവ് ഉണ്ടാകുമെന്നാണ് പൊലീസ് നിഗമനം. വൈഗയുടെ ആന്തരികാവയവ പരിശോധനാ ഫലം ഇതു വരെ പുറത്ത് വന്നിട്ടില്ല. സനുവിനെ കണ്ടെത്തിയാലേ കേസിലെ ദുരൂഹതയുടെ ചുരുളഴിയൂ.