KeralaNews

മരുമകളുടെ ആത്മഹത്യ; രാജന്‍ പി ദേവിന്റെ ഭാര്യ കീഴടങ്ങി

തിരുവനന്തപുരം: വെമ്പായത്തെ പ്രയങ്കയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്ത രാജന്‍ പി ദേവ് കീഴടങ്ങി. നെടുമ്മങ്ങാട് ഡിവൈഎസ്പിക്ക് മുന്‍പിലാണ് ശാന്ത കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍. കേസില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണി രാജന്‍ പി ദേവ് നേരത്തെ അറസ്റ്റിലായിരുന്നു.

ഉണ്ണി രാജന്‍ പി ദേവിന്റെ അമ്മയും, അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യയുമായ ശാന്ത ഒളിവിലായിരുന്നു. പ്രിയങ്കയുടെ ആത്മഹത്യയില്‍ ശാന്തയ്ക്കും പങ്കുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശാന്തയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് വീണ്ടും ചോദ്യം ചെയ്യലിനായി ശാന്തയെ തെരഞ്ഞുവെങ്കില്‍ കണ്ടെത്താനായില്ല. അന്വേഷണസംഘം ശാന്തയുടെ അങ്കമാലിയിലെ വീട്ടിലും ബന്ധുവീടുകളിലും തെരച്ചില്‍ നടത്തിയിരുന്നു.

നേരത്തെ ഭര്‍ത്താവണ് ഉണ്ണി രാജന്‍ പി ദേവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മരിക്കുന്നതിന് മുന്‍പ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രിയങ്കയെ മര്‍ദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്.

ഇതിന് തൊട്ടുമുന്‍പുള്ള ദിവസം പ്രിയങ്ക ഭര്‍ത്താവ് ഉണ്ണി രാജന്‍ പി ദേവിനെതിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായാണ് പരാതിയില്‍ പറഞ്ഞത്. ആത്മഹത്യയ്ക്ക് കാരണം മാനസിക ശാരീരിക പീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button