CricketKeralaNewsSports

കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രമെന്ന് സഞ്ജു! നാട്ടില്‍ നിന്നുള്ള പിന്തുണയ്ക്ക് കയ്യടി

ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് വൈകിട്ട് 7.30ന് ഗുവാഹത്തിയിലാണ് മത്സരം. രണ്ടാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന് ജയം അനിവാര്യമാണ്. സീസണില്‍ ഗംഭീരമായി തുടങ്ങിയ രാജസ്ഥാന്‍ അവസാന നാല് മത്സരങ്ങളിലും പരാജയപ്പെട്ടു. ഇന്ന് കൊല്‍ക്കത്തയെ മറികടന്നാല്‍ രാജസ്ഥാന് രണ്ടാം സ്ഥാനം നിലനിര്‍ത്താം. മത്സരത്തിന് മുമ്പ് കേരളത്തിലെ രാജസ്ഥാന്‍ ആരാധകരോട് സംസാരിക്കുകയാണ് സഞ്ജു.

സഞ്ജുവിന് കീഴില്‍ ഒരിക്കല്‍ ഐപിഎല്ലിലെത്തിയ ടീമാണ് രാജസ്ഥാന്‍. അന്നും സഞ്ജുവിന് കേരളത്തില്‍ നിന്ന് വലിയ പിന്തുണയുണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. സഞ്ജുവിന്റെ വാക്കുകള്‍… ”ഞാന്‍ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ എനിക്ക് വളരെയേറെ സന്തോഷമാണ്.

ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും കളിക്കാതിരിക്കുമ്പോഴും പുറത്താവുമ്പോഴും തരുന്ന പിന്തുണ വളരെ വലുതാണ്. അതെല്ലാം കിട്ടുന്നതില്‍ ഏറെ സന്തോഷം. ഞാന്‍ ക്രിക്കറ്റ് കൡക്കുന്നതും മികച്ച പ്രകടനം പുറത്തെടുക്കുന്നതുമാണ് എല്ലാവര്‍ക്കും ഇഷ്ടമെങ്കില്‍, അത് നന്നായിട്ട് ചെയ്യാന്‍ ശ്രമിക്കാം. ഇത്രയും സ്‌നേഹത്തിനും പിന്തുണയ്ക്കും കടപ്പെട്ടിരിക്കുന്നു.” രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച വീഡിയോയില്‍ സഞ്ജു പറഞ്ഞു. വീഡിയോ കാണാം..

രണ്ടാം സ്ഥാനത്ത് അവസാനിപ്പിച്ചാല്‍ രാജസ്ഥാന് ദുര്‍ഘടവഴി ഒഴിവാക്കാം. ഇനി ആദ്യ ക്വാളിഫയറില്‍ തോറ്റാലും വീണ്ടും അവസരമുണ്ട്. അതുകൊണ്ട് കൊല്‍ക്കത്തയോട് വിജയം മാത്രമായിരിക്കും സഞ്ജുവിന്റേയും സംഘത്തിന്റേയും ലക്ഷ്യം. ഒന്നും രണ്ടും സ്ഥാനക്കാരാണ് ആദ്യ ക്വാളിഫയറില്‍ കളിക്കുക. അതില്‍ ജയിക്കുന്ന ടീം ഫൈനലിലെത്തും. തോല്‍ക്കുന്ന ടീമിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്ററില്‍ നേര്‍ക്കുനേര്‍ വരും. 

ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീം പുറത്തേക്കും. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ആദ്യ ക്വാളിഫയറിലെ തോറ്റ ടീമും എലിമിനേറ്ററിലെ വിജയികളും നേര്‍ക്കുന്നേര്‍ വരും. ജയിക്കുന്ന ടീം ഫൈനലിലേക്ക് പ്രവേശിക്കും.

https://www.instagram.com/rajasthanroyals/reel/C7Iv4M-Cpmy/
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button