CricketKeralaNewsSports

പാഴ് പന്ത് വീണ്ടും ടീമില്‍,സഞ്ജു വീണ്ടും പുറത്ത്,ആരാധകരോഷം അണപ്പൊട്ടി,ടിറ്ററില്‍ ട്രെന്‍ഡിംഗ്‌

ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജു സാംസണെ ഇന്നത്തെ രണ്ടാം ഏകദിനത്തിൽ ടീമിലുൾപ്പെടുത്താത്തതിൽ ആരാധകരുടെ വൻ പ്രതിഷേധം. ബി.സി.സി.ഐയും ഇന്ത്യൻ ടീമും സഞ്ജുവിനോട് കടുത്ത അനീതി കാട്ടുകയാണെന്ന് നിരവധി പേർ ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു. #SanjuSamson ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി.

ഒന്നാം ഏകദിനത്തിൽ 36 റൺസെടുത്ത സഞ്ജു ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, ഇന്ന് സഞ്ജുവിനെ ഒഴിവാക്കി ദീപക് ഹൂഡയെയാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്.

ബി.സി.സി.ഐ സഞ്ജുവിനോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. സഞ്ജുവിന്‍റെ ബാറ്റിങ് പ്രകടനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ് സഹിതമാണ് വിമർശനമുന്നയിക്കുന്നത്.

തുടർച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്ന റിഷഭ് പന്തിന് ആവശ്യത്തിലേറെ അവസരം നൽകുന്നതും സഞ്ജുവിനെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഹൂഡയെ ടീമിൽ ഉൾപ്പെടുത്താനാണെങ്കിൽ ഏകദിനത്തിൽ മോശം ഫോമിലുള്ള സൂര്യകുമാർ യാദവിനെ പുറത്തിരുത്തിയാൽ മതിയായിരുന്നല്ലോയെന്നും ചിലർ ചോദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button