പേരുകേട്ട കള്ളന്‍മാരില്‍ ചിലര്‍ മോഷണത്തിന് ശേഷം പോലീസിനെ കളിയാക്കിയോ വെല്ലുവിളിച്ചോ ഒക്കെ കുറിപ്പ് എഴുതിവെച്ച് പോകാറുണ്ട്; ദീപാ നിശാന്തിനെ ട്രോളി സന്ദീപ് ജി വാര്യര്‍
തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ട ദീപ നിശാന്തിനെ ട്രോളി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപാ നിശാന്തിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്. പേരുകേട്ട കള്ളന്‍മാരില്‍ ചിലര്‍ മോഷണത്തിന് ശേഷം പോലീസിനെ കളിയാക്കിയോ വെല്ലുവിളിച്ചോ ഒക്കെ കുറിപ്പ് എഴുതിവെച്ച് പോകാറുണ്ടെന്നും ടി പി സെന്‍കുമാര്‍ സാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ തൃശ്ശൂരിലെ കുപ്രസിദ്ധ കവിത മോഷ്ടാവ് ഒരു കുറിപ്പ് എഴുതി വെച്ച് പോയിട്ടുണ്ടെന്നുമായിരുന്നു സന്ദീപ് ജി. വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സാറേ സൂക്ഷിച്ചോ സാറിന്റെ ഏതെങ്കിലും പോസ്റ്റ് പേരുമാറ്റി മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചു കാണാം വൈകാതെ എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റിന് താഴെ സെന്‍കുമാര്‍ തന്നെ കമന്റ് ചെയ്തിട്ടുണ്ട്.
‘പോസ്റ്റ് മാത്രം അല്ല, പേജും പ്രൊഫൈലും അവിടെ തന്നെ ഉണ്ടോ എന്ന് ഇടയ്ക് ഇടയ്ക് ഞാന്‍ നോക്കാറുണ്ട്. കലാ മോഷണവൈദഗ്ധ്യം ഉള്ള മഹതികള്‍ ഉള്ള നാട്ടിലും ജീവിച്ചു പോകണമല്ലോ’ എന്നായിരുന്നു ഇതിന് സെന്‍കുമാര്‍ നല്‍കിയ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പേരുകേട്ട കള്ളന്‍മാരില്‍ ചിലര്‍ മോഷണത്തിന് ശേഷം പോലീസിനെ കളിയാക്കിയോ വെല്ലുവിളിച്ചോ ഒക്കെ കുറിപ്പ് എഴുതിവെച്ച് പോകാറുണ്ട് . ടി പി സെന്‍കുമാര്‍ സാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ തൃശ്ശൂരിലെ കുപ്രസിദ്ധ കവിത മോഷ്ടാവ് ഒരു കുറിപ്പ് എഴുതി വെച്ച് പോയിട്ടുണ്ട്. സാറേ സൂക്ഷിച്ചോ സാറിന്റെ ഏതെങ്കിലും പോസ്റ്റ് പേരുമാറ്റി മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചു കാണാം വൈകാതെ.