Entertainment
‘ഇല്ല, ഇനി ബിക്കിനി ഷൂട്ട് ഇല്ല’; സദാചാര ആങ്ങളമാര്‍ക്ക് മറുപടിയുമായി സാമന്ത
സദാചാര ആങ്ങളമാര്‍ക്ക് മറുപടിയുമായി നടി സാമന്ത അക്കിനേനി. ‘ഇല്ല, ഇനി ബിക്കിനി ഷൂട്ട് ഇല്ല’ എന്നായിരുന്നു സാമന്ത കുറിച്ചത്. ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയ്ക്ക് ഒപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് സാമന്ത. നാഗചൈതന്യയുടെ പിറന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ആയിരുന്നു ഈ യാത്ര.
മാലി ദ്വീപില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങളുടെ പേരില്‍ നടിക്ക് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇനി ബിക്കിനി ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നില്ലെന്ന് നടി കുറിച്ചത്. 2017 ഒക്ടോബറിലായിരുന്നു നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News