ന്യൂയോര്‍ക്ക്: ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹമത്സത്തില്‍ ഓപ്പണറായി അവസരം നല്‍കിയിട്ടും മുതലെടുക്കാനാവാതെ മലയാളി താരം സഞ്ജു സാംസണ്‍ ആറു പന്തുകളില്‍ ഒരു റണ്‍സ് പോലുമെടുക്കാതെ സഞ്ജു മടങ്ങി.വിരാട് കോഹ്ലിയ്ക്ക് പകരക്കാരനായാണ് രോഹിത്തിനൊപ്പം സഞ്ജു ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. റണ്‍സ് ഒഴുകുന്ന ഇന്ത്യന്‍ പിച്ചുകളുടെ സ്ഥാനത്ത് വേഗത കുറഞ്ഞ പിച്ചാണ് അമേരിക്കയില്‍ ഒരുക്കിയിരിക്കുന്നത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ അടക്കം പിച്ചില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി.
രണ്ടാം കീപ്പറും ടോപ് ഓര്‍ഡര്‍ ബാറ്റ്‌സുമാനുമായ താരത്തിന് തിളങ്ങാനായാല്‍ ലോക കപ്പിലെ കാനഡയുമായുള്ള ആദ്യമത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കാനാകുമായിരുന്നു ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ വിജയിക്കുമെന്ന പ്രതീക്ഷയാണ് ആരാധാകര്‍ പങ്കുവെക്കുന്നത്. ലോക കപ്പില്‍ ജൂണ്‍ അഞ്ചിന് കാനഡയുമായും ഒമ്പതിന് പാകിസ്ഥാനുമായും ഇന്ത്യക്ക് മത്സരമുണ്ട്.
ഐപിഎല്ലിന്റെ ആവേശം കഴിഞ്ഞതിന് പിന്നാലെ എത്തിയ കുട്ടി ക്രിക്കറ്റിന്റെ ലോകാമാങ്കത്തിന് ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇന്ത്യയുടെ അടക്കം രണ്ട് മത്സരങ്ങളാണ് നടക്കുക. നസൗ കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ അമേരിക്കയുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലും വിജയ സാധ്യത ഇന്ത്യക്ക് തന്നെയാണ്.
2007-ലാണ് ഇന്ത്യ ടി-20 ലോകകപ്പില്‍ ആദ്യമായി ചാമ്പ്യന്‍മാരായത്. പിന്നീട് ഇതുവരെ കപ്പൊന്നും നേടാന്‍ ആയിട്ടില്ല. എന്നാല്‍ ഒരിക്കല്‍ കൂടി കിരീടം സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ ടീം. എല്ലാ തരത്തിലും ഒത്തിണക്കമുള്ള ടീമാണ് അമേരിക്കയില്‍ എത്തിയിട്ടുള്ളത്. ഐപിഎല്ലില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലുമൊക്കെ തിളങ്ങിയ താരങ്ങളാണ് ഇന്ത്യന്‍ ദേശീയ ടീമിലുള്ളത് എന്നതിനാല്‍ തന്നെ ആദ്യ റൗണ്ടിലെ മുഴുവന്‍ മത്സരങ്ങളിലും അനായാസ വിജയം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തിന് പുറമെ ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരമായിരിക്കും ഇന്ത്യക്ക് കടുത്തതായിരിക്കുക