‘കർത്താവിന്റെ മുമ്പിൽ കുമ്പിട്ട് പ്രാർത്ഥിച്ച ശേഷമാണ് ദിലീപും കാവ്യയും വന്നത്, പരാതികളും കേട്ടു: സജി
കൊച്ചി:എപ്പോഴും സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്നവരെക്കാൾ പ്രേക്ഷകർക്കിഷ്ടം വല്ലപ്പോഴും മാത്രം ലൈം ലൈറ്റിന് മുമ്പിൽ എത്തുന്ന താരങ്ങളുടെ വിശേഷങ്ങൾ അറിയാനാണ്. അത്തരത്തിൽ വല്ലപ്പോഴും മാത്രം പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്ന താര ജോഡിയാണ് ദിലീപും കാവ്യ മാധവനും.
ദിലീപ് ഇടയ്ക്കിടെ അഭിമുഖങ്ങളിലും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷെ കാവ്യ അങ്ങനെയല്ല. നടിയെ വളരെ വിരളമായി മാത്രമാണ് പൊതുചടങ്ങുകളിൽ കാണുന്നത്.
അവസാനമായി വനിതയുടെ കവർ പേജിൽ കുടുംബ സമേതം കാവ്യ എത്തി വിശേഷങ്ങൾ പങ്കുവെച്ചത് വൈറലായിരുന്നു. ദിലീപും കാവ്യയും കുടുംബസമേതം മാസികയുടെ കവർ പേജായി വന്നതും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ദിലീപിനെ വിവാഹം ചെയ്തതോടെയാണ് കാവ്യ അഭിനയത്തിൽ നിന്നും പിന്മാറിയത്. ഇപ്പോൾ കുടുംബത്തിനാണ് കാവ്യ പ്രാധാന്യം കൊടുക്കുന്നത്. മകൾ മഹാലക്ഷ്മി വന്നതോടെ കാവ്യയുടെ ഉത്തരവാദിത്തങ്ങളും കൂടി.
കാവ്യയുടേയും മഹാലക്ഷ്മിയുടേയും വിശേഷങ്ങൾ ദിലീപും മീനാക്ഷിയുമാണ് സോഷ്യൽമീഡിയയിൽ പങ്കുെവെക്കാറുള്ളത്. എല്ലാ വിശേഷ ദിവസങ്ങളിലും ദിലീപ് കുടുംബസമേതം ചിത്രങ്ങൾ പകർത്തി സോഷ്യൽമീഡിയിൽ പങ്കുവെക്കാറുണ്ട്.
കാവ്യ മാധവൻ സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും മാറി നിൽക്കുന്നതിൽ ആരാധകർക്കും പരാതിയുണ്ട്. പക്ഷെ കാവ്യ അഭിനയത്തിലേക്ക് തിരിച്ചില്ലെന്ന തീരുമാനത്തിലാണ്. മകളായ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കാൻ ഒരു ആയയെ വെക്കാൻ പോലും കാവ്യ സമ്മതിക്കുന്നില്ലെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്.
പൊതുപരിപാടികളിലെല്ലാം വല്ലപ്പോഴും ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. കുടുംബസമേതമുള്ള ഇവരുടെ ചിത്രങ്ങൾ അതിവേഗമാണ് ആരാധകരിലേക്ക് വൈറലാകുന്നത്. അടുത്തിടെ നിർമാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഇരുവരും എത്തിയിരുന്നു.
ഇപ്പോഴിതാ അതിന്റെ വിശേഷങ്ങൾ സജി നന്ത്യാട്ട് തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ദിലീപും കാവ്യയും സജി നന്ത്യാട്ടിന്റെ അടുത്ത സുഹൃത്തുക്കളാണ്.
‘എന്റെ മകൻ ജിം നന്ത്യാട്ടിന്റെ വിവാഹം ആയിരുന്നു ഡിസംബർ 26ന്. കോട്ടയത്ത് വെച്ചായിരുന്നു. സോഷ്യൽ മീഡിയ വഴി ഒന്നും അധികം പബ്ലിസിറ്റി കൊടുക്കാതെയാണ് വിവാഹം നടന്നത്. സോഷ്യൽ മീഡിയക്കാർ പലരും പരാതി പറഞ്ഞു… വിളിക്കാതിരുന്നതിന്.’
‘ഒരുപാട് പ്രമുഖർ വന്ന വിവാഹം ആയിരുന്നില്ലേ ആ വീഡിയോ മിസ് ആയതിൽ സങ്കടവും അവർ പങ്കിട്ടു. ആ പരാതി ഒഴിവാകുന്നതുകൊണ്ടാണ് ഈ വീഡിയോ ഞാൻ ഇപ്പോൾ പങ്കിട്ടത്’ സജി നന്ത്യാട്ട് പറഞ്ഞു. അതേസമയം കാവ്യയും ദിലീപും സജി പങ്കിട്ട വീഡിയയിൽ നിറഞ്ഞ് നിൽക്കുന്നതും കാണാം.
ആദ്യമായി വിവാഹ മണ്ഡപത്തിലെത്തിയ അവർ കർത്താവിന്റെ മുമ്പിൽ ആദ്യം കുമ്പിട്ട് പ്രാർത്ഥിച്ചു. പിന്നീട് ആരാധകർക്കൊപ്പം സെൽഫിയും എടുത്തു. സഹപ്രവർത്തകർക്കൊപ്പം സംസാരിച്ചുമാണ് തിരികെ മടങ്ങുന്നത്.
സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരദമ്പതികൾ വന്നതോടെ കല്യാണം കൂടുതൽ കളറായി. ചെന്നൈയിൽ പഠിക്കുന്നതുകൊണ്ടാണ് അല്ലാത്ത പക്ഷം മൂത്തമകൾ മീനാക്ഷിയും ദിലീപിനും കാവ്യയ്ക്കുമൊപ്പം ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ എത്താറുണ്ട്.
കട്ടത്താടി ലുക്കിലുള്ള ദിലീപിനെയാണ് പുതിയ വീഡിയയിൽ കാണുന്നത്. ജിമിക്കിയിട്ട് ചിരിച്ച മുഖത്തോടെയായാണ് കാവ്യയും പോസ് ചെയ്തത്. മകൾ മഹാലക്ഷ്മിയെ പക്ഷെ ഇരുവരും ഇത്തരം പൊതുവേദികളിൽ കൊണ്ടുവരാറില്ല.
ദിലീപിന്റെ റിലീസിന് തയ്യാറെടുക്കുന്ന സിനിമ വോയ്സ് ഓഫ് സത്യനാഥനാണ്. ബാന്ദ്രയാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു സിനിമ. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദിലീപ്- തമന്ന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബാന്ദ്ര.
രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.