സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ചു
കോട്ടയം: കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച് സജി മഞ്ഞക്കടമ്പന്‍. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജിയുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേരാനാണ് സജി ഒരുങ്ങുന്നതെന്നാണ് വിവരം.
മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജിയുടെ രാജി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കി. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് ഒഴിവാക്കിയെന്നും സജി ആരോപിക്കുന്നു.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചതോടെ യുഡിഎഫ് രാഷ്ട്രീയത്തില്‍ നിന്ന് തന്നെ മാറാനാണ് സജിയുടെ നീക്കമെന്നാണ് കോട്ടയത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കളുമായി കഴിഞ്ഞ ദിവസം സജി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ പഴയ ലാവണത്തിലേക്ക് സജി മടങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്