23.5 C
Kottayam
Friday, September 20, 2024

ഗംഭീറിന്‍റെ ആവശ്യം വെട്ടി ബി.സി.സി.ഐ,വിനയ്‌കുമാറിനെ ബൗളിംഗ് കോച്ച് ആയി പരിഗണിക്കില്ല;സാധ്യത ഈ രണ്ട് താരങ്ങൾക്ക്

Must read

മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതിന് പിന്നാലെ സപ്പോര്‍ട്ട് സ്റ്റാഫിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ബാറ്റിംഗ്, ഫീല്‍ഡിംഗ്, ബൗളിംഗ് പരിശീലകരെയാണ് പ്രധാനമായും ബിസിസിഐ തേടുന്നത്. ബാറ്റിംഗ് പരിശിലക സ്ഥാനത്തേക്കോ സഹ പരിശീലക സ്ഥാനത്തേക്കോ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഗംഭീര്‍ തന്നെയാണ് അഭിഷേക് നായരുടെ പേര് ബിസിസിഐക്ക് മുമ്പാകെ വെച്ചത്. ഫീല്‍ഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്സ് അടക്കമുള്ള താരങ്ങളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും ഏറ്റവും ഒടുവിലായി കേള്‍ക്കുന്ന പേര് കൊല്‍ക്കത്തയുടെ ഫീല്‍ഡിംഗ് പരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെുടെ പേരാണ്.

മുഖ്യ പരിശീലകനാവുന്നതിന് മുമ്പ് ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിനെത്തിയപ്പോള്‍ ഗംഭീര്‍ മുന്നോട്ടുവെച്ച ഉപാധികളിലൊന്ന് സഹപരിശീലകരെ തെരഞ്ഞെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് മുന്‍ കര്‍ണാടക പേസര്‍ വിനയ് കുമാറിന്‍റെ പേര് ഗംഭീര്‍ മുന്നോട്ട് വെച്ചത്.

എന്നാല്‍ വിനയ് കുമാറിന്‍റെ പേര് ബിസിസിഐ തുടക്കത്തിലെ തള്ളിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബൗളിംഗ് പരിശീലകനായി മുന്‍ പേസര്‍ സഹീര്‍ ഖാനെയോ ലക്ഷ്മിപതി ബാലാജിയെയോ ആണ് ബിസിസിഐ പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്കായി 92 ടെസ്റ്റുകളില്‍ നിന്ന് 311 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള സഹീര്‍ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ മുൻ ടീം ഡയറക്ടറുമായിരുന്നു. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളുമാണ് സഹീര്‍.ഗംഭീറിനെപ്പോലെ കര്‍ക്കശക്കാരനായ കോച്ച് ഉള്ളപ്പോള്‍ സീനിയര്‍ താരങ്ങളുമായുള്ള ബന്ധം ഉലയാതിരിക്കാന്‍ സഹീറിനെപ്പോലൊരു താരത്തിന്‍റെ സാന്നിധ്യം സഹായിക്കുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.

ലക്ഷ്മിപതി ബാലാജി ഇന്ത്യക്കായി എട്ട് ടെസ്റ്റകളില്‍ നിന്ന് 27 വിക്കറ്റുകളും 30 ഏകദിനങ്ങളില്‍ നിന്ന് 34 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ബൗളിംഗ് പരിശീലകനായ പരിചയ സമ്പത്തും ബാലാജിക്കുണ്ട്. സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിനൊപ്പം അദ്ദേഹത്തിന്‍റെ സഹപരിശീലകരായിരുന്ന ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവരം സ്ഥാനമൊഴിയുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന് വീണ്ടുമൊരു ഊഴം കൂടി കൊടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തിൽ ഗംഭീറിന്‍റെ തീരുമാനം അംഗീകരിക്കനാണ് ബിസിസിഐ തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week