CricketNewsSports

'യുവരാജിന് ടീമില്‍ അവസരം ലഭിക്കാതിരുന്നതിന് കാരണം വിരാട് കോഹ്ലി'; എല്ലാവരും തന്‍റെ നിലവാരത്തിനൊത്ത് ഉയരണമെന്നാണ് കോഹ്‌ലിയുടെ ആഗ്രഹം ആവശ്യമില്ലാത്തവരെ ഒഴിവാക്കും; തുറന്നടിച്ച് റോബിൻ ഉത്തപ്പ

മുംബൈ: ടി 20, ഏകദിന ലോകകപ്പ് കിരീടങ്ങൾ നേടിയ ഇന്ത്യൻ ക്രക്കറ്റ് ടീമിലെ പ്രധാന അംഗമായിരുന്നു ഓൾ റൗണ്ടർ യുവരാജ് സിംഗ്. 2011ൽ നടന്ന ഏകദിന ലോകകപ്പിലെ താരമായി കരിയറിൽ മിന്നും ഫോമിൽ നിൽക്കുന്ന സമയത്തായിരുന്നു യുവരാജ് ക്യാൻസർ ബാധിതനാകുന്നത്. പിന്നീട് രോഗത്തെ അതിജീവിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയ യുവരാജിന് മതിയായ അവസരങ്ങൾ ലഭിച്ചിരുന്നില്ല.

താരത്തിന്റെ കരിയർ തന്നെ അവസാനിക്കാൻ കാരണം അന്ന് ഇന്ത്യൻ ടീമിന്റെ ക്യാപ്ടനായിരുന്ന ധോണിയാണെന്ന വെളിപ്പെടുത്തലുമായി യുവരാജിന്റെ പിതാവും മുൻ ഇന്ത്യൻ ടീം അംഗവുമായിരുന്ന യോഗ്‌രാജ് സിംഗ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ യുവരാജിന് ഇന്ത്യൻ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാതിരുന്നതിന് കാരണം ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിയുടെ കടുംപിടുത്തങ്ങളായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റോബിൻ ഉത്തപ്പ.

വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി മറ്റൊരു തരത്തിലാണ്. ഫിറ്റ്നെസിന്‍റെ കാര്യത്തിലായാലും ഭക്ഷണ കാര്യത്തിലായാലും എല്ലാവരും തന്‍റെ നിലവാരത്തിനൊത്ത് ഉയരണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ക്രിക്കറ്റില്‍ രണ്ട് തരത്തിലുള്ള ക്യാപ്റ്റന്‍മാരുണ്ട്. ഒന്നുകില്‍ തന്‍റെ വഴിക്ക് വരിക അല്ലെങ്കില്‍ പെരുവഴിയിലാവുക എന്ന് പറയുന്നവരാണ് ഒരു കൂട്ടര്‍, വിരാട് കോലി ഈ വിഭാഗത്തിലാണ് വരുന്നത്.

മറ്റൊരു കൂട്ടര്‍ കൂടെയുള്ളവരെ അവരുടെ കുറവുകളിലും ചേര്‍ത്തു പിടിക്കുന്നവരാണ്. തങ്ങളുടെ നിലവാരത്തിനൊത്ത് ഉയരാന്‍ സഹതാരങ്ങളെ സഹായിക്കുന്നവരാണ്. രോഹിത് ശര്‍മ അത്തരമൊരു ക്യാപ്റ്റനാണ്. രണ്ടിനും അതിന്‍റേതായ ഗുണവും ദോഷവുമുണ്ട്. എന്നാല്‍ രണ്ട് തരത്തിലുള്ള സമീപനങ്ങളും കളിക്കാരനില്‍ ഉണ്ടാക്കുന്നത് വ്യത്യസ്ത സ്വാധീനമായിരിക്കും.

ക്യാന്‍സറിനെ അതിജീവിച്ച് വീണ്ടും ഇന്ത്യൻ ടീമിലെത്തിയ യുവിയ്ക്ക് ടീമില്‍ നിന്ന് പുറത്താവാനുള്ള വഴിയൊരുക്കിയതും വിരാട് കോലിയാണ്. ഇന്ത്യക്കായി രണ്ട് ലോകകപ്പുകള്‍ നേടുന്നതിൽ പ്രധാന പങ്ക് വഹിച്ച യുവിയ്ക്ക് ടീമിൽ തിരിച്ചെത്തിയപ്പോൾ അർഹമായ സ്ഥാനം ലഭിച്ചില്ല.

ടീമില്‍ തിരിച്ചെത്തണമെങ്കില്‍ യുവി കടുത്ത ഫിറ്റ്നസ് ടെസ്റ്റ് പാസാവണമെന്ന് കോഹ്ലി വാശിപിടിച്ചു. എന്നാല്‍ ശ്വാസകോശ ക്യാന്‍സറിനെ അതിവീജിച്ചെത്തിയ യുവി ഫിറ്റ്നസ് ടെസ്റ്റില്‍ മറ്റ് താരങ്ങളില്‍ നിന്ന് 2 പോയന്‍റിന്‍റെ ഇളവ് ആവശ്യപ്പെട്ടു. അത് നല്‍കാന്‍ കോഹ്ലിയോ അന്നത്തെ ടീം മാനേജ്മെന്‍റോ തയാറായില്ല.

ഒടുവില്‍ ഫിറ്റ്നെസ് ടെസ്റ്റ് ജയിച്ച് ടീമില്‍ തിരിച്ചെത്തിയ യുവിയ്ക്ക് ചാമ്പ്യന്‍സ് ട്രോഫിയിൽ ഫോമിലെത്താൻ കഴിഞ്ഞില്ല. പിന്നാലെ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. പിന്നീടൊരിക്കലും യുവിക്ക് ടീമിലേക്ക് തിരിച്ചെത്താനായില്ല. ടീമിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന വിരാട് കോലിയടക്കമുള്ളവര്‍ യുവിയെ പരിഗണിച്ചതുമില്ല.

ആവശ്യമില്ലാത്തവരെ ഒഴിവാക്കുക എന്നതാണ് കോലിയുടെ ക്യാപ്റ്റന്‍സി ശൈലി. എന്നാല്‍ എല്ലാവരെയും ചേര്‍ത്ത് പിടിക്കുക എന്നതാണ് രോഹിത്തിന്‍റെ ശൈലി. ഒന്നുകില്‍ എന്‍റെ വഴി അല്ലെങ്കില്‍ ടീമിന് പുറത്ത് എന്നതാണ് വിരാട് കോലിയുടെ ശൈലിയെന്നും ഉത്തപ്പ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker