ഐഎസിന് വേണ്ടി കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു,റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്
കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കറിന് പത്ത് വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ ഐ എ കോടതിയാണ് പ്രതിയായ റിയാസ് അബൂബക്കറിന് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിനെതിരേ ചുമത്തിയ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങള്‍ അടക്കമുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.
ഓരോ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. യു എ പി എയുടെ 38-ാം വകുപ്പ് ( ഭീകര സംഘടനയില്‍ അം?ഗത്വമെടുക്കുക) പ്രകാരം പത്ത് വര്‍ഷം ശിക്ഷയും അമ്പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. യു.എ.പി.എ.യിലെ 39-ാം വകുപ്പ് ( തീവ്രവാദ സംഘടനക്ക് സ?ഹായം ചെയ്യുക) പ്രകാരം പത്ത് വര്‍ഷം ശിക്ഷയും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 120 ബി വകുപ്പ് പ്രകാരം ഇരുപത്തി അയ്യായിരം രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു. ഈ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
ഭീകരസംഘടനയായ ഐ.എസ്. മാതൃകയില്‍ കേരളത്തില്‍ ചാവേര്‍ ആക്രമണത്തിനാണ് പദ്ധതിയിട്ടത്. കേസില്‍ അറസ്റ്റിലായ റിയാസ് അഞ്ചുവര്‍ഷത്തിലേറെയായി ജയിലിലാണ്. റിയാസിനെതിരേ ചുമത്തിയ 120 ബി വകുപ്പും യു.എ.പി.എ.യിലെ 38, 39 വകുപ്പുകളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷാ വിധിയിലുള്ള വാ??ദം വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു.
2016-ല്‍ കാസര്‍കോട്ടുനിന്ന് ഐ.എസില്‍ ചേരാന്‍ പോയെന്നു കരുതുന്ന 14 പേരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് റിയാസ് എന്‍.ഐ.എ.യുടെ പിടിയിലായത്. അഫ്ഗാനിസ്താനിലെത്തിയ ഇവരുമായി റിയാസ് ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍.ഐ.എ. പറയുന്നത്. ഐ.എസ്. നേതാവായ അബ്ദുള്‍ റാഷിദ് അബ്ദുല്ലയുടെ നിര്‍ദേശപ്രകാരമാണ് റിയാസ് ചാവേര്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്.
ശ്രീലങ്കന്‍ സ്‌ഫോടനപരമ്പര ആസൂത്രണംചെയ്ത സഹ്റാന്‍ ഹാഷിമുമായി ചേര്‍ന്ന് ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നാണ് എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കിയത്. സാമൂഹികമാധ്യമങ്ങള്‍വഴിയാണ് റിയാസ് ഹാഷിമുമായി ബന്ധപ്പെട്ടിരുന്നത്. റിയാസിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളും റെയ്ഡിനിടെ വീട്ടില്‍നിന്ന് പിടികൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തെളിവായി എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയിരുന്നു.
ചാവേര്‍ ആക്രമണത്തിന് സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ 2018-ലാണ് റിയാസ് എന്‍.ഐ.എ.യുടെ പിടിയിലായത്. ഇയാള്‍ക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് എന്നിവരെ എന്‍.ഐ.എ. നേരത്തെ മാപ്പുസാക്ഷികളാക്കിയിരുന്നു.