KeralaNews

പെണ്‍കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ ബാഗില്‍ കുരുമുളക് പൊടിയോ പേനാക്കത്തിയോ കരുതണമെന്ന് ഋഷിരാജ് സിങ്

തലശ്ശേരി: അതിക്രമങ്ങള്‍ തടയാന്‍ പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ ഉപദേശവുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. പെണ്‍കുട്ടികള്‍ സ്‌കൂളിലേക്കുപോകുമ്പോള്‍ ബാഗില്‍ കുരുമുളകുപൊടിയോ മുളകുപൊടിയോ പേനാക്കത്തിയോ കരുതണമെന്നായിരിന്നു ഋഷിരാജ് സിങിന്റെ ഉപദേശം. ഗവ. ബ്രണ്ണന്‍ എച്ച്.എസ്.എസില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വ്യത്യസ്ത ഉപദേശവുമായി എക്‌സൈസ് കമ്മീഷണര്‍ രംഗത്ത് വന്നത്.

 

എന്‍.സി.സി.യിലോ സ്റ്റുഡന്റ്സ് പോലീസിലോ അംഗമല്ലാത്തവര്‍ കരാട്ടെയോ കളരിപ്പയറ്റോ പരിശീലിക്കണം. ചെറിയ ശല്യമുണ്ടായാല്‍ അവിടെത്തന്നെ തീര്‍ക്കനാമെന്നും ഋഷിരാജ് സിങ് പറയുകയുണ്ടായി. സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ പരാതി പരിശോധിക്കാന്‍ മൂന്നംഗസമിതിയുണ്ടാകണം. മാനസികമോ ശാരീരികമോ ആയ ശല്യമുണ്ടായാല്‍ പരാതിനല്‍കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button