‘മഞ്ജു വാര്യരുടെ തനി സ്വരൂപം പുറത്ത്’ വീഡിയോയുമായി റിമ കല്ലിങ്കൽ
കൊച്ചി:സോഷ്യൽ മീഡിയയിൽ വൈറലായി നടി റിമ കല്ലിങ്കൽ പങ്കിട്ട വീഡിയോ. ‘മഞ്ജു വാര്യരുടെ തനി സ്വരൂപം പുറത്ത്’ എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ ആണ് റിമ പങ്കിട്ടത്. ‘രണ്ട് കാഴ്ചപ്പാടുകൾ, ഒരു സത്യം’ എന്നാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ ഒരു ഹോട്ടലിന്റെ ഹാളിലേക്ക് ഫോണിൽ സംസാരിച്ചുവരുന്ന മഞ്ജു വാര്യരെ കാണാം. ഇതിനിടയിൽ രണ്ട് പേർ മൊബൈൽ ക്യാമറയും മൈക്കുമായെത്തി മഞ്ജു വാര്യരുടെ പ്രതികരണം തേടാൻ ശ്രമിക്കുകയാണ്. എന്നാൽ തിരക്കുണ്ട്, എയർപോർട്ടിൽ എത്തണമെന്നാണ് മഞ്ജു നൽകുന്ന മറുപടി. അപ്പോഴും ഇരുവരും മഞ്ജുവിനെ പോകാൻ കൂട്ടാക്കുന്നില്ല. ഇതോടെ മഞ്ജു വേഗത്തിൽ പോകുന്നു. ഇതോടെ ജാഡയാണല്ലേ ചേച്ചി എന്ന് ഇരുവരും പറയുന്നു. ഇതാണ് വീഡിയോയുടെ ആദ്യഭാഗം.
രണ്ടാം ഭാഗത്തിൽ മഞ്ജുവിന്‌റെ ഭാഗമാണ് പ്രേക്ഷകർ കാണുന്നത്. വളരെ മര്യാദയോടെ തനിക്ക് അൽപം തിരക്കുണ്ടെന്ന് മഞ്ജു പറയുമ്പോഴും അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ താരത്തിന്റെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുകയാണ് ക്യാമറയും മൈക്കുമായി എത്തിയവർ. താരങ്ങളുടെ സ്വകാര്യതയിലേക്ക് ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിന്റെ നേർക്കാഴ്ചയാണ് ദൃശ്യങ്ങളിൽ ഉള്ളത്.
അതേസമയം മഞ്ജു വാര്യരുടെ പുതിയ ചിത്രമായ ഫൂട്ടേജിന്റെ പ്രമോഷൻ ഭാഗമായി എടുത്ത വിഡിയോ ആണിത്. ഞ്ജുവിനൊപ്പം വേഷമിടുന്ന നടൻ വിശാഖ് നായരും നടി ഗായത്രി അശോകുമാണ് വീഡിയോയിൽ ഉള്ളത്. ഈ വീഡിയോ മഞ്ജു വാര്യരും പങ്കിട്ടിട്ടുണ്ട്. അതേസമയം കാര്യം മനസിലാകാതെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. രസകരമായ ചില കമന്റുകൾ വായിക്കാം
‘അവർക്ക് തിരക്ക് ആണ് അത്യാവശ്യം ആയി എയർപോർട്ടിൽ എത്തണം എന്ന് അവർ ആദ്യം തന്നേ പറഞ്ഞ്. ഇതിൽ എന്തോന്ന് ജാട. ഒരാളേ മനപൂർവ്വം അപമാനിക്കാൻ ഉളുപ്പില്ലേ നിനക്ക് ഒന്നും. ഒരു മൈക്കും കടിച്ച് പിടിച്ച്പട്ടിയേ പോലെ ഇറങ്ങികൊള്ളും മറ്റുള്ളവരുടെ പ്രെവസിയിൽ കൈ കടത്താൻ’,
‘അവർ ചെയ്തതിൽ ഒരു തെറ്റും പറയാനില്ല കാരണം ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ വായിൽ കൊണ്ട് മയക്കുത്തി കയറ്റുന്നത് എവിടുത്തെ മര്യാദയാണ്’
‘എല്ലാവരും എല്ലായിപ്പോഴും ഒരേ മൂഡിൽ ആവണമെന്നില്ല.. മനുഷ്യൻ ആണ് ദേഷ്യം വരും’
‘അവൾക്ക് വലിയ ജാടയാണ് അത് കൊണ്ടല്ലേ മകൾ പോലും വേണ്ടാ എന്ന് പറഞ്ഞത്’
‘അവർ ഒരു നടിയാണെന്ന് വെച്ച്. നമുക്കുള്ള അതേ വേദനയും നമുക്കുള്ള അതേ പ്രശ്നങ്ങളും അവർക്കും ഉണ്ടാകും. അപ്പൊ അതറിഞ്ഞ് അതിനനുസരിച്ച് ചെയ്യാമായിരുന്നു നിങ്ങൾ. ഒരാളുടെ സ്വകാര്യതയിൽ കയ്യിട്ടു മാന്താൻ ഒരു യൂട്യൂബ് വർക്കും ഒരു സോഷ്യൽ മീഡിയ താരത്തിന്. അനുവാദമില്ല തെറ്റ് പൂർണ്ണമായും നിങ്ങളുടെ ഭാഗത്ത് തന്നെയാണ്’
‘ഒരു ഫോൺ കോളിൽ ആണ്. അത് പോലും മാനിക്കാതെ ഈ കാണിക്കുന്നത് അസംബന്ധം അല്ലേ. അവർക്കു ജാഡ ഉണ്ടോ ഇല്ലയോ എന്നതിനേക്കാൾ ഈ പോസ്റ്റ് ഇട്ട നിങ്ങൾക്കല്ലേ എന്തും ആവാം എന്ന ജാഡ’, ഇങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം ഇതൊരു സിനിമയുടെ പ്രമോഷൻ ആണെന്ന് ആർക്കും മനസിലാകുന്നില്ലേയെന്നാണ് ചിലർ ചോദിക്കുന്നത്. വേറിട്ട പ്രമോഷനാണെങ്കിലും ഉദ്ദേശിച്ച കാര്യം കൃത്യമാണെന്നും ചിലർ കുറിക്കുന്നു.