NationalNews

ഒന്നിലധികം ഭാര്യമാരുള്ള ഭര്‍ത്താവിന്റെ പണത്തിന്മേല്‍ അവകാശം ആർക്ക്? നിർണ്ണായകമായ കോടതി വിധി

മുംബൈ: ഒന്നിലധികം ഭാര്യമാരുള്ള ഭര്‍ത്താവിന്റെ പണത്തിന്മേല്‍ അവകാശം ആദ്യഭാര്യക്ക് മാത്രമാണെന്ന് ബോംബെ ഹൈക്കോടതി വിധി. അതേസമയം, ഭാര്യമാരിലുള്ള എല്ലാ കുട്ടികള്‍ക്കും സ്വത്തിന് മേല്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. സ് ജെ കത്താവാലയും മാധവ് ജാംദാറും അടങ്ങിയ ബെഞ്ചാണ് വാക്കാല്‍ നിര്‍ദേശിച്ചത്. നേരത്തെ ഹൈക്കോടതി ഔറംഗാബാദ് ബെഞ്ച് സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

മെയ് 30ന് കൊവിഡ് ബാധിച്ച് മരിച്ച റെയില്‍വേ പൊലീസ് എസ്ഐ സുരേഷ് ഹതാന്‍കറുടെ ഭാര്യമാരാണ് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയായ 65 ലക്ഷത്തിന് അവകാശം ചോദിച്ച് കോടതിയെ സമീപിച്ചത്. എന്നാല്‍, ആദ്യഭാര്യക്ക് മാത്രമേ ഭര്‍ത്താവിന്റെ പണത്തില്‍ അവകാശമുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

തുടര്‍ന്ന് രണ്ടാം ഭാര്യയുടെ മകള്‍ വിഹിതം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. നഷ്ടപരിഹാര തുക കോടതിയില്‍ നല്‍കാമെന്നും കോടതി തീരുമാനത്തിനനുസരിച്ച് വിട്ടുനല്‍കിയാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു വാദം. ഭര്‍ത്താവിന് മറ്റൊരു ഭാര്യയും മകളുമുള്ളതായി തങ്ങള്‍ക്കറിയില്ലെന്ന് ആദ്യ ഭാര്യയും മകളും കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button