ബോഡി ഷെയ്മിങ് നടത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി റിയ കപൂര്‍; ബിക്കിനി ചിത്രം വൈറല്‍
നിര്‍മ്മാതാവും ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകളുമായ റിയ കപൂര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രം ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. മാലിദ്വീപില്‍ അവധി ആഘോഷിക്കവെ പകര്‍ത്തിയ ബിക്കിനി ചിത്രമാണ് വൈറലാകുന്നത്.
ഞാനൊരു തടിച്ചിയാണെന്നാണ് വിശ്വസിച്ചിരുന്നത്. നമുക്ക് ഒരിക്കലും നമ്മളോട് തന്നെ വിജയിക്കാനാവില്ല. പക്ഷേ അതിന് വേണ്ടി ശ്രമിക്കാം. ഇതിനോടൊപ്പം പ്രശസ്ത അമേരിക്കന്‍ കോമഡി ആര്‍ട്ടിസ്റ്റ് ടീന ഫേയുടെ വാചകങ്ങളും താരം ഇന്‍സ്റ്റയില്‍ കുറിച്ചിട്ടുണ്ട്.
ചിത്രത്തിന് നിരവധി പ്രമുഖരും പിന്തുണയുമായി എത്തി. ജാക്വലിന്‍ ഫെര്‍ണ്ണാണ്ടസ്, ഡിസൈനര്‍ സന്ദീപ് ഖോസ്ല എന്നിവരും ചിത്രത്തിന് കമന്റ് ചെയ്തു. തടിയുള്ളതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി ബോഡി ഷെയിമിംഗ് ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് റിയ. ബോഡി പോസിറ്റിവിറ്റിയെ പറ്റി നിരവധി അഭിമുഖങ്ങളില്‍ തന്റെ നിലപാട് വെളിപ്പെടുത്താനും താരം മറന്നിട്ടില്ല.
https://www.instagram.com/p/CMRJlVUlzMX/?utm_source=ig_web_copy_link