KeralaNewsNews

ഒന്നാം വർഷ ഹയർസെക്കന്ററി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം :2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം www.dhsekerala.gov.in , www.keralaresults.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ് .

ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയത്തിനും , സൂക്ഷ്മപരിശോധനയ്ക്കും , ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിതഫോറങ്ങളിലുള്ള അപേക്ഷകൾ , നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് 04/03/2022 -നകം സമർപ്പിക്കേണ്ടതാണ് .

ഒന്നാം വർഷ ഹയർ സെക്കന്ററി ഫീസ് വിവരം പേപ്പർ ഒന്നിന് പുനർമൂല്യനിർണ്ണയത്തിന് 500 രൂപ , ഉത്തരക്കടലാസ്സുകളുടെ ഫോട്ടോകോപ്പിയ്ക്ക് 300 രൂപ , സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ .

യാതൊരു കാരണവശാലും അപേക്ഷകൾ ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.അപേക്ഷാഫോറങ്ങൾ സ്കൂളുകളിലും ഹയർ സെക്കന്ററി പോർട്ടലിലും ലഭ്യമാണ് . ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ , i Exams ൽ 05 / 03 / 2022 – ന് 5 മണിക്കകം പ്രിൻസിപ്പൽമാർ അപ്ലോഡ് ചെയ്യേണ്ടതാണ് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker