കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ സേവ് ദി ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മയ്ക്ക് ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബിയാണ് വരന്‍. ഈ മാസം 25നാണ് ഇവര്‍ വിവാഹിതര്‍ ആകുന്നത്. ഒരേ സ്ഥലത്തെ താമസക്കാണ് ഇരുവരും.
നാട്ടുകാരുടെ സംസാരത്തോടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളര്‍ടോണിലാണ് വിഡിയോ തുടങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന്റെ വിവാഹക്കാര്യം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ തന്നെ രേഷ്മ രാഷ്ട്രീയ രംഗത്ത് പ്രശസ്തയായിരുന്നു.
വിഡിയോ കാണാം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News