KeralaNews

15 വര്‍ഷത്തെ കാത്തിരിപ്പില്‍ നാല് കണ്‍മണികള്‍! പക്ഷേ ഈ കുഞ്ഞുമക്കളെ പോറ്റാന്‍ ആവുന്നില്ല, കുടുംബം പ്രതിസന്ധിയില്‍; അപേക്ഷയുമായി ഈ ദമ്പതികള്‍

കോട്ടയം: കാത്തിരിപ്പിനൊടുവില്‍ നാല് കണ്‍മണികളെ ഒരുമിച്ച് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയം അതിരമ്പുഴയിലെ ദമ്പതികള്‍. എന്നാല്‍ സന്തോഷിക്കേണ്ട നിമിഷത്തിലും സങ്കടത്തിലാണ് സുരേഷും പ്രസന്നയും. ചികിത്സ സൃഷ്ടിച്ച ബാധ്യത കാരണമാണ് കുടുംബം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒറ്റ പ്രസവത്തില്‍ നാലു കുരുന്നുകളെ ദൈവം സമ്മാനിച്ചത്.

മൂന്ന് ആണ്‍ കുഞ്ഞുങ്ങളും ഒരു പെണ്‍കുഞ്ഞുമാണ് ഇവര്‍ക്ക്. തെങ്ങ് കയറ്റ തൊഴിലാളിയായ സുരേഷ് അപകടത്തില്‍ പരിക്കേറ്റതോടെ ജോലിക്ക് പോകാതെയായി. കുഞ്ഞുങ്ങളെ നോക്കാന്‍ പ്രസന്നയ്ക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നു. കടം വാങ്ങിയായിരുന്നു പിന്നീട് സ്വകാര്യ ആശുപത്രിയിലെ ചികിത്സ. ഇതോടെ വന്‍ ബാധ്യതക്കാരായി.

കുഞ്ഞുങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോലും ഇപ്പോള്‍ ഈ കുടുംബം ബുദ്ധിമുട്ടുകയാണ്. സുഹൃത്തുകളുടേയും ബന്ധുക്കളുടേയും കരുതലിലാണ് ജീവിതം. ആഗ്രഹിച്ച് കിട്ടിയ പൊന്നോമനകള്‍ക്കൊപ്പം ബാധ്യതകളില്ലാത്ത ഭാവിയാണ് ഇവരുടെ ആഗ്രഹം. ഇപ്പോള്‍ സുമനസുകളുടെ സഹായം തേടുകയാണ് സുരേഷും പ്രസന്നയും.

അക്കൗണ്ട് വിവരം
പ്രസന്ന സുരേഷ്
Acc No. 67254275785
IFSE SBIN0070112 SBI
അതിരമ്പുഴ ബ്രാഞ്ച്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker