ലണ്ടന്‍:പ്രശസ്‌ത ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജൻ പീറ്റർ ഹിഗ്‌സ് അന്തരിച്ചു. 94 വയസായിരുന്നു. 1964-ൽ പീറ്റർ ഹിഗ്‌സ് ഉൾപ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്ത, ഹിഗ്സ് ബോസോൺ എന്ന സങ്കൽപം മുന്നോട്ടുവച്ചത്.
യുക്തിവാദിയായ ഹിഗ്ഗ്സ്, ഹിഗ്സ് ബോസോൺ കണികയെ ദൈവകണികയെന്ന് വിളിക്കുന്നതിന് എതിരായിരുന്നു. ഹിഗ്സ് ബോസോൺ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഫ്രാങ്കോയ്സ് ഇംഗ്ലർട്ടുമായി ഹിഗ്‌സ് പങ്കിട്ടിരുന്നു.
1964-ല്‍ പീറ്റര്‍ ഹിഗ്സ് ഉള്‍പ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തില്‍ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്ത, ഹിഗ്‌സ് ബോസോണ്‍ എന്ന സങ്കല്‍പം മുന്നോട്ടുവച്ചത്. സംഘത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്‌സിന്റെ പേരിലെ ‘ഹിഗ്‌സും’, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സഹപ്രവര്‍ത്തകനായിരുന്ന ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ് ബോസിന്റെ പേരില്‍നിന്നും ‘ബോസും’ ചേര്‍ത്താണ് ആദികണത്തിന് ‘ഹിഗ്‌സ് ബോസോണ്‍’ എന്ന് പേരിട്ടത്.
സേണില്‍ ‘ദൈവകണ’ത്തിന്റ പ്രാഥമികരൂപം കണ്ടെത്തിയപ്രഖ്യാപനം നടക്കുമ്പോള്‍ ഹിഗ്സ് ബോസോണിന് ആ പേരു ലഭിക്കാന്‍ കാരണക്കാരിലൊരാളായ പീറ്റര്‍ ഹിഗ്സും സദസ്സിലുണ്ടായിരുന്നു. മൗലികകണം കണ്ടെത്തിയെന്ന പ്രഖ്യാപനത്തെ കണ്ണീരോടെയാണ് അദ്ദേഹം വരവേറ്റത്.