BusinessInternationalNews

‘മത്സരിക്കാന്‍ ഇറങ്ങും മുന്‍പ് ഇത് ഓര്‍ത്തോളൂ’: സുക്കര്‍ബര്‍ഗിനോട് ടിക്ടോക്ക് പറയുന്നത്.!

ന്യൂയോര്‍ക്ക്‌:ടിക്ടോക് അമേരിക്ക അടക്കം വിപണികളില്‍ നേടുന്ന മുന്നേറ്റം തടയിടാന്‍ ഇന്‍സ്റ്റഗ്രാം (Instagram), ഫേസ്ബുക്ക് (Facebook) തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ചില അല്‍ഗോരിതം പരിഷ്കാരങ്ങള്‍ മെറ്റ നടത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ ഫെയ്സ്ബുക് ആപ്പ് മേധാവി ടോം അലിസൺ ദ വേര്‍ജിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കായ ഫേസ്ബുക്കിന്‍റെ വിപണി വിഹിതത്തില്‍ നിന്നും ടിക്ടോക് കൂടുതലായി നേട്ടം ഉണ്ടാക്കുന്നുവെന്നാണ് ഇദ്ദേഹം പ്രതികരിച്ചത്. ഇത് ഒരു കണക്കിന് ശരിയുമാണ്.  മെറ്റായുടെ ഓഹരി വില ഈ വർഷം 52 ശതമാനം ഇടിഞ്ഞു. ഏപ്രിലിൽ രണ്ടാം പാദത്തിലെ വരുമാനം മുൻ വര്‍ഷത്തേതിനേക്കാൾ, ആദ്യമായി കുറഞ്ഞുവെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ അവസ്ഥയില്‍ മെറ്റ തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ കീഴിലെ പ്രത്യേക പദ്ധതിയാണ് അല്‍ഗോരിതം  പരിഷ്കരണം എന്നാണ് വിവരം. 

എന്നാല്‍ ഇപ്പോള്‍ മെറ്റയുടെ ഈ പദ്ധതിയില്‍ പ്രതികരിച്ചിരിക്കുകയാണ് ടിക്ടോക്. ടിക്‌ടോക്കിന്റെ ഗ്ലോബൽ ബിസിനസ് സൊലൂഷൻസ് പ്രസിഡന്റ് ബ്ലേക്ക് ചാൻഡലി വ്യാഴാഴ്ച സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്. ബ്ലേക്ക് ചാൻഡലി ഫേസ്ബുക്കിനെയോ മെറ്റയോ ഉപദേശിക്കാന്‍ യോഗ്യതയില്ലാത്തയാളൊന്നും അല്ല. കാരണം ഫേസ്ബുക്കില്‍ 12 കൊല്ലം ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഇദ്ദേഹം. 

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ചില അല്‍ഗോരിതം പരിഷ്കാരങ്ങള്‍ ടിക്ടോക്കിനെ ഉദ്ദേശിച്ച് നടത്തുന്നത് തങ്ങള്‍ അറിയുന്നുണ്ടെന്ന് തന്നെയാണ് ബ്ലേക്ക് ചാൻഡലി പറയുന്നത്. അദ്ദേഹം ഈ നീക്കത്തെക്കുറിച്ച് പറഞ്ഞത് ഇതാണ്, ഫേസ്ബുക്ക് നിര്‍മ്മിച്ചിരിക്കുന്നത് ഒരു സോഷ്യല്‍ മീഡിയ എന്ന നിലയിലാണ്. സോഷ്യൽ ഗ്രാഫിനെ അടിസ്ഥാനമാക്കിയാണ് അത് നിർമിച്ചിരിക്കുന്നത്. അതാണ് അവരുടെ പ്രധാന പ്രത്യേകത തന്നെ. ടിക്ടോക് അതല്ലെന്നും മനസിലാക്കണം.

ടിക്ടോക് എന്നത് ഒരു എന്‍റര്‍ടെയ്മെന്‍റ് പ്ലാറ്റ്ഫോം ആണ്, നിലവിൽ ടിക് ടോക്കിനെ പോലെ ഫേസ്ബുക്കിന് മാറാന്‍ കഴിയില്ല. തിരിച്ചും ടിക്ടോക്കിന് ഫേസ്ബുക്ക് ആകാനും കഴിയില്ല. അതിനാല്‍ ടിക്ടോക്ക് പോലെ മാറാന്‍ ശ്രമിച്ചാൽ സുക്കർബർഗ് വലിയ പ്രശ്‌നത്തിൽ അകപ്പെടുമെന്നാണ് ബ്ലേക്ക് ചാൻഡലി പറയുന്നത്. ഫേസ്ബുക്കിന്‍റെ ഉപയോക്താക്കൾക്കും,  ബ്രാൻഡുകൾക്കും അത് നല്ലാതിയിരിക്കില്ലെന്നും ഇദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ഒപ്പം ഫേസ്ബുക്കിന്‍റെ തന്നെ ചരിത്രത്തിലെ ഒരു മത്സരം ഓര്‍മ്മിപ്പിക്കുന്നുണ്ട് ബ്ലേക്ക് ചാൻഡലി. ഫേസ്ബുക്കിന്‍റെ വളര്‍ച്ച കണ്ട് മത്സരത്തിന് ഇറങ്ങിയ ഗൂഗിളിന്‍റെ അനുഭവമാണ് ഇദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിനെ നേരിടാന്‍ അന്ന് ഗൂഗിള്‍ അവതരിപ്പിച്ചത് ഗൂഗിള്‍ പ്ലസ് ആയിരുന്നു. ഗൂഗിൾ പ്ലസ് അവതരിപ്പിച്ചപ്പോൾ ഫെയ്സ്ബുക് അധികൃതരും അന്ന് ഭയപ്പെട്ടിരുന്നു. ഇതിനെ നേരിടാന്‍ ‘വാര്‍ റൂം’ പോലും അന്ന് ഫേസ്ബുക്ക് തുറന്നു.  അന്ന് അത് വലിയ കാര്യമായിരുന്നു. പക്ഷെ എന്ത് സംഭവിച്ചു. 

ഗൂഗിൾ ഫേസ്ബുക്കിനോട് പരാജയപ്പെട്ടു, ഗൂഗിള്‍ പ്ലസ് തന്നെ അവസാനിച്ചു. ഗൂഗിളിന്റെ വിപണി സാധ്യത സേർച്ചിങ്ങിലാണ് ആണെന്നും ഫേസ്ബുക്കിന്‍റെ ശക്തി സോഷ്യൽ നെറ്റ്‌‌വർക്കിംഗിലുമാണെന്ന് അവര്‍ മനസിലാക്കി. അതിനാല്‍ തന്നെ ടിക്ടോക് വിഷയത്തിലും അത്തരം നില മനസിലാക്കേണ്ടിയിരിക്കുന്നു മെറ്റയോട് ചാൻഡലി പറഞ്ഞു.

സുക്കർബർഗിനോട് തനിക്ക് ബഹുമാനമുണ്ടെന്നും മത്സരം എല്ലാ രംഗത്തും ഉയരുന്നത് നല്ലതാണ്. എന്നാൽ, ഇ-കൊമേഴ്‌സ്, തത്സമയ സ്ട്രീമിങ് തുടങ്ങി ബിസിനസുകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള എതിരാളികളുമായി മൽസരിക്കാൻ ടിക് ടോക്കിന് മടിയില്ലെന്നും ചാൻഡലി  അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker