മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസംമാറ്റുമോ? വിശദീകരണവുമായി റിലയന്‍സ്
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന പ്രചരണത്തില്‍ വിശദീകരണവുമായി കമ്പനി രംഗത്ത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് റിലയന്‍സ് ഗ്രൂപ്പ് വ്യക്തമാക്കി.
മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്കിലേക്ക് താമസം മാറ്റുന്നുവെന്ന് അടുത്തിടെ പത്രത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് അനാവശ്യ ഊഹാപോഹങ്ങള്‍ക്ക് കാരണമായി. ചെയര്‍മാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാന്‍ ഒരു പദ്ധതിയുമില്ലെന്ന് ആര്‍ ഐഎല്‍ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
300 ഏക്കര്‍ വരുന്ന സ്റ്റോക്ക് പാര്‍ക്ക് 592 കോടി രൂപയ്ക്കാണ് റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കിയത്. ഈ പൈതൃക എസ്റ്റേറ്റ് ഒരു പ്രീമിയര്‍ ഗോള്‍ഫിംഗ്, സ്‌പോര്‍ട്‌സ് റിസോര്‍ട്ട് ആക്കി മാറ്റുക എന്ന ഉദേശത്തോടെയാണെന്ന് ഏറ്റെടുത്തതെന്നാണ് റിലയന്‍സ് വ്യക്തമാക്കുന്നത്.