24.7 C
Kottayam
Wednesday, October 9, 2024

മൂന്ന് മാസം ഡാറ്റ; ദീപാവലി ധമാക്ക ഓഫര്‍ പ്രഖ്യാപിച്ച് ജിയോഫൈബര്‍

Must read

മുംബൈ: ജിയോഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് സര്‍വീസ് ഉപഭോക്താക്കള്‍ക്കായി ദീപാവലി ധമാക്ക ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ്. പുതിയ പോസ്റ്റ്‌പെയ്‌ഡ് കണക്ഷന്‍ എടുക്കുന്ന ജിയോഫൈബര്‍ യൂസര്‍മാര്‍ക്ക് മാത്രമേ ഈ ദീപാവലി ധമാക്ക ഓഫര്‍ ലഭ്യമാകൂ എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത് എന്ന് ടെലികോംടോക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജിയോഫൈബര്‍ തെരഞ്ഞെടുക്കുന്ന പുതിയ കസ്റ്റമര്‍മാര്‍ക്ക് 6, 12 മാസത്തെ പ്ലാനുകളാണ് റിലയന്‍സ് ജിയോ സാധാരണയായി നല്‍കാറ്. പുതിയ ദീപാവലി ധമാക്ക ഓഫര്‍ പ്രകാരം മൂന്ന് മാസത്തെ വാലിഡിറ്റിയില്‍ 30 എംബിപിഎസ്, 100 എംബിപിഎസ് എന്നിങ്ങനെ വേഗമുള്ള 3 പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 

ജിയോഫൈബറിന്‍റെ 30 എംബിപിഎസിന്‍റെ പോസ്റ്റ്‌പെയ്‌ഡ് പ്ലാനിന് മൂന്ന് മാസത്തേക്ക് 2,222 രൂപയാണ് വില. പരിധിയില്ലാത്ത ഡാറ്റ ഉപയോഗം, 30 എംബിപിഎസ് ഡൗണ്‍ലോഡ്, 30 എംബിപിഎസ് അപ്‌ലോഡ് സ്‌പീഡ്, ഫ്രീ വോയിസ് കോള്‍, 800ലധികം ടിവി ചാനലുകള്‍ എന്നിവ ഈ പ്ലാനില്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ ജിയോ 100 ജിബി അധിക ഡാറ്റയും 90 ദിവസത്തേക്ക് നല്‍കും. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+ തുടങ്ങി അനവധി ഒടിടി സബ്‌സ്‌ക്രിപ്ഷനും ഇതിനൊപ്പം ലഭ്യമായിരിക്കും. 

ജിയോഫൈബര്‍ 100 എംബിപിഎസ് പ്ലാനുകള്‍

മൂന്ന് മാസത്തേക്ക് 3,333 രൂപയാണ് ജിയോഫൈബര്‍ 100 എംബിപിഎസിന്‍റെ ഒരു പ്ലാനിന് ഈടാക്കുന്നത്. 100 എംബിപിഎസ് ഡൗണ്‍ലോഡ്, അപ്‌ലോഡ് സ്‌പീഡ്, സൗജന്യ വോയിസ് കോള്‍, 800ലധികം ടിവി ചാനലുകള്‍, 150 ജിബി അധിക ഡാറ്റ, ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+ തുടങ്ങി നിരവധി ഒടിടി എന്നിവയും  3,333 രൂപയുടെ റീച്ചാര്‍ജ് പ്ലാനിലുണ്ട്. 

4,444 രൂപയുടെ പ്ലാനാണ് 100 എംബിപിഎസ് വേഗം നല്‍കുന്ന രണ്ടാമത്തേത്. അണ്‍ലിമിറ്റഡ് ഡാറ്റ, 100 എംബിപിഎസ് ഡൗണ്‍ലോഡ‍്, അപ്‌ലോഡ്, സൗജന്യ വോയിസ് കോള്‍, 800 ടിവി ചാനലുകള്‍, 200 ജിബി അധിക ഡാറ്റ, നെറ്റ്‌ഫ്ലിക്‌സ് (ബേസിക്), ആമസോണ്‍ പ്രൈം ലൈറ്റ് (2 വര്‍ഷം വാലിഡിറ്റി), ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+, ഫാന്‍കോഡ്, ഇടിവി വിന്‍ തുടങ്ങി നിരവധി ആനൂകൂല്യങ്ങള്‍ ജിയോഫൈബറിന്‍റെ 4,444 രൂപ റീച്ചാര്‍ജ് പ്ലാനില്‍ ലഭിക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി, ഒരു സൈനികൻ രക്ഷപ്പെട്ടു; തെരച്ചിൽ തുടരുന്നു

ശ്രീനഗര്‍: തെക്കൻ കശ്മീരിലെ അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയൽ ആർമിയിൽ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിലൊരാൾ രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരർ കടന്നു....

ഇടുക്കി ഡിഎംഒയുടെ സസ്പെൻഷൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു

ഇടുക്കി: ഇടുക്കി ഡിഎംഒയുടെ സസ്പെൻഷൻ സ്റ്റേ ചെയ്‌തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സസ്പെൻഷൻ സ്റ്റേ ചെയ്തത്. ആരോപണങ്ങളിൽ മറുപടി നൽകാൻ ഡോ.എൽ മനോജിന് അവസരം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിൻ്റെ നടപടി. ഡോ. എൽ...

തൃശ്ശൂരിൽ ദേശീയ പാതയിൽ കുഴൽപ്പണ സംഘത്തെ ആക്രമിച്ച കേസിൽ 2 പേർ കൂടി അറസ്റ്റിൽ

തൃശൂര്‍: ദേശീയപാതയില്‍ കുഴല്‍പ്പണകടത്തു സംഘത്തെ ആക്രമിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പാലക്കാട് നൂറണി പുളക്കാട് സ്വദേശി എ.അജ്മല്‍ (31), കൊല്ലങ്കോട് എലവഞ്ചേരി കരിങ്കുളം അജിത്ത് (29) എന്നിവരെയാണു...

ഏറ്റവും പ്രിയപ്പെട്ട 35 മലയാള സിനിമകൾ ഇവയാണ്; ‘ടോപ്പ് 250 ഇന്ത്യൻ’ ലിസ്റ്റ് പുറത്തിറക്കി ഐഎംഡിബി

കൊച്ചി:സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആണ് ഐഎംഡിബി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് അവര്‍. എല്ലാ ഇന്ത്യന്‍ ഭാഷാ...

ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിതയുടെ വലയിൽ കൂടുതല്‍ പേര്‍ വീണോ?അന്വേഷണം വ്യാപിപ്പിക്കും

കാസർകോട്: കാസർകോട് കുമ്പളയിൽ ജോലി വാഗ്ദാനം ചെയ്ത് മുൻ ഡിവൈഎഫ്ഐ വനിതാ നേതാവ് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കൂടുതൽ പേർ തട്ടിപ്പിനിരയായെന്ന സംശയത്തെ തുടർന്നാണ് അധ്യാപികയായ...

Popular this week