KeralaNews

ഞെട്ടിച്ച് ‘രേഖചിത്രം’; 4 ദിവസത്തെ കളക്ഷൻ കണക്ക് പുറത്ത് വിട്ട് ആസിഫ് അലി; ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനവുമായി ഞെട്ടിക്കുന്ന മുന്നേറ്റം

കൊച്ചി: ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ റിലീസായ പുതുവർഷത്തെ ആദ്യ റിലീസായ ‘രേഖാചിത്രം’. കൂമൻ, തലവൻ എന്നീ ഹിറ്റ് ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയിൽ ‘രേഖാചിത്രം’ വലിയ ശ്രദ്ധ നേടിയിരുന്നു.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘ദി പ്രീസ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോഫിൻ ടി ചാക്കോയാണ്. മികച്ച ബോക്സ് ഓഫീസ് ഓപ്പണിംഗുമായാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ഇപ്പോഴിതാ 4 ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുകയാണ് ആസിഫ് അലി. ആ​ഗോളതലത്തിൽ 28.3 കോടിയാണ് രേഖാചിത്രം നേടിയിരിക്കുന്നത്.

കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ തുടങ്ങിയ ഇതര സംസ്ഥാന നഗരങ്ങളിലും മികച്ച ടിക്കറ്റ് വില്‍പ്പനയുണ്ട് ചിത്രത്തിന്. നിരവധി ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ അവിടങ്ങളിലും ലഭിക്കുന്നുമുണ്ട്.

ചിത്രത്തിൻ്റെ മേക്കിങ്ങിനും, കഥാപാത്രങ്ങളുടെ പ്രകടനത്തിനും വലിയ കൈയടിയാണ് ലഭിക്കുന്നത്. പുതുമയുള്ള രീതിക്കാണ് ചിത്രം കഥ പറയുന്നതെന്നതും രേഖാചിത്രത്തിന്റെ പോസിറ്റീവാണ്. ആസിഫ് അലിക്കൊപ്പം അനശ്വര രാജനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കന്യാസ്ത്രീയായാണ് ചിത്രത്തിലെ നായികയായ അനശ്വര രാജന്‍ എത്തുന്നത്.

ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദാണ്. മുജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker