NationalNews

‘1 കിലോയുടെ സ്വർണ ബിസ്കറ്റ്, വെള്ളി തോക്ക്, കൈവിലങ്ങ്, 23 കോടി’ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി

ജയ്പൂർ: രാജസ്ഥാനിലെ  ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികൾ.  ഒരു കിലോ വരുന്ന സ്വർണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോർഡ് സംഭവാനയാണ് രണ്ട് മാസം കൊണ്ട് ക്ഷേത്രത്തിൽ വന്നു ചേർന്നത്. ഒരു കിലോ ഭാരമുള്ള ഒരു സ്വർണ്ണ ബിസ്‌കറ്റ്, കോടിക്കണക്കിന്‌ പണം, ഒരു വെള്ളി പിസ്റ്റൾ, വെള്ളി കൈവിലങ്ങുകൾ തുടങ്ങി അപൂർവ്വമായ സംഭാവനകളുടെ വൻ ശേഖരമാണ് ക്ഷേത്രത്തിലെത്തിയത്.

രാജസ്ഥാനിലെ പ്രശ്സതമായ കൃഷ്ണ ക്ഷേത്രമാണ്  സാൻവാലിയ സേത്ത് ക്ഷേത്രം. ഇതുവരെയുള്ള കണക്കനുസരിച്ച് 23 കോടി രൂപയാണ് സംഭാവനയായും ഭണ്ഡാരത്തിൽ നിന്നുമായി ലഭിച്ചത്. ഒരു കിലോ തൂക്കമുള്ള സ്വർണ്ണ ബിസ്‌ക്കറ്റാണ് എല്ലാവരെയും അമ്പരപ്പിച്ച കാണിക്കകളിലൊന്ന്. കൂടാതെ  ചെറിയ സ്വർണ്ണ ബിസ്‌ക്കറ്റുകൾ, വെള്ളി പുരാവസ്തുക്കൾ, വെള്ളി പിസ്റ്റൾ, വെള്ളി പൂട്ട്, താക്കോൽ, പുല്ലാങ്കുഴൽ തുടങ്ങിയ അതുല്യ വസ്തുക്കളും സംഭാവനയായി എത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഇതുവരെ കണക്കാക്കിയതിൽ വെച്ച് റെക്കോർഡ് സംഭാവനയാണ് ഇതെന്നാണ് ഭാരവാഹികൾ പറയുന്നത്.  

ആദ്യഘട്ട കണക്കെടുപ്പിൽ 11.34 കോടി രൂപയാണ് കണക്കാക്കിയത്. രണ്ടാം ഘട്ടത്തിന് 3.60 കോടി രൂപ ലഭിച്ചു. മൂന്നാം ഘട്ടത്തിൽ 4.27 കോടി രൂപയം ലഭിച്ചു. ഇപ്പോഴുള്ള കണക്കനുസരിച്ച് പണമായി മാത്രം 19.22 കോടി രൂപയുണ്ട്. സംഭാവനപ്പെട്ടികൾ, ഓൺലൈൻ സംഭാവനകൾ, ഭണ്ഡാരപ്പെട്ടികൾ എന്നിവയിൽ നിന്ന് ശേഖരിച്ച സ്വർണ്ണത്തിന്‍റേയും വെള്ളിയുടെയും തൂക്കവും മൂല്യനിർണ്ണയവും തുടരുകയാണ്. ചിറ്റോർഗഢിൽ നിന്ന് 40 കിലോമീറ്റർ അകലെ ചിറ്റോർഗഡ്-ഉദയ്പൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന സാൻവാലിയ സേത്ത് ക്ഷേത്രം കൃഷ്ണ  ഭക്തരുടെ പ്രധാന ആരാധനാലയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker