കാശ് വാങ്ങുന്നത് ഉദ്ഘാടനത്തിനാണ്, അല്ലാതെ ഡബിള്‍ മീനിങ് അശ്ലീലവും ആംഗ്യവും കാണാനല്ല! വൈറല്‍ കുറിപ്പ്
കൊച്ചി:വസ്ത്രധാരണത്തിന്റെ പേരിലും മറ്റുമായി കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിരന്തരം പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന നടിയാണ് ഹണി റോസ്. തനിക്കെതിരെ വളരെ മോശമായ രീതിയില്‍ സംസാരിച്ച ആള്‍ക്കെതിരെ നടി രംഗത്ത് വന്നത് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങളും താരസംഘടനയായ അമ്മയുമടക്കം ഹണിക്ക് പിന്തുണയുമായി എത്തി. എന്നാല്‍ ഇവിടെയും നടിയെ വളരെ മോശമായ രീതിയില്‍ അപമാനിക്കാന്‍ ചില ശ്രമിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ ഹരി തമ്പായി എന്നയാളുടെ എഴുത്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.
”ബോബി ചെമ്മണ്ണൂര്‍ ഹണി റോസ് വിഷയത്തില്‍ ‘കാശു വാങ്ങിയിട്ടല്ലേ ഹണി റോസ് ഉദ്ഘാടനത്തിന് പോകുന്നത് അപ്പോള്‍ പിന്നെ കൂടുതല്‍ ഒന്നും പറയേണ്ട’ എന്ന് ഒരു കമന്റ് കണ്ടു, ഹാ അതെന്തു വര്‍ത്തമാനം ആണ്. ആ സ്ത്രീ കാശ് മേടിക്കുന്നത് ‘ഉദ്ഘാടനം’ എന്ന പരിപാടിക്കാണ് അല്ലാതെ അവിടെ നില്‍ക്കുന്നവന്റെയും പോകുന്നവന്റെയും വായില്‍ ഉള്ള ഡബിള്‍ മീനിങ് അശ്ലീലവും ആംഗ്യവും കാണാന്‍ അല്ല എന്നത് ആദ്യം മനസ്സിലാക്കണം.
അവര് അവരുടെ ഭംഗി, ഗ്ലാമര്‍, ശാരീരിക പരമായ പ്രത്യേകതകള്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കാണ്. സിനിമയില്‍ നായകന്‍ ഷര്‍ട്ട് ഊരി സിക്‌സ് പാക്ക് കാണിക്കുന്നില്ലേ? കോടികള്‍ കൊടുത്തു കൊണ്ടുവരുന്ന നായികമാര്‍ അല്പവസ്ത്രം മാത്രം ധരിച്ചു നില്‍ക്കുന്നില്ലേ? നൃത്തം ചെയ്യുന്നില്ലേ? അതെല്ലാം അതാത് മേഖല ഡിമാന്‍ഡ് ചെയ്യുന്ന കാര്യങ്ങളാണ്. അതിനെ അതിന്റെ പ്രൊഫഷണല്‍ മെത്തോഡില്‍ ആണ് അവരെല്ലാവരും എടുക്കുന്നത്. അതില്‍ ഹണി റോസ് മാത്രം അപമാനിക്കപ്പെടണം എന്ന് എന്താണ് നിര്‍ബന്ധം.
ബോബി ചെമ്മണ്ണൂര്‍ എന്ന ആള്‍ വളരെ നിലവാരം കുറഞ്ഞ ഒരു മനുഷ്യനാണ് എന്നാണ് എന്റെ അഭിപ്രായം. അയാള്‍ അങ്ങനെ പെരുമാറുന്നത് മാര്‍ക്കറ്റിംഗ് ടെക്‌നിക്കാണ്, ഭയങ്കര ബിസിനസ് ഐഡിയ ആണ് എന്നൊന്നും പറഞ്ഞു വരരുത് നാട്ടില്‍ കച്ചവടം ചെയ്തു കാശുണ്ടാക്കുന്ന ആളുകളെല്ലാം ഇത്തരത്തില്‍ ത*****മ പറഞ്ഞും തോന്ന്യാവാസം ചെയ്തും അല്ല അവരുടെ കച്ചവടം മാര്‍ക്കറ്റിംഗ് ചെയ്യുന്നത്.
അശ്ലീലം പറയാനും ആഹാരം കഴിക്കാനും മാത്രം വായ തുറക്കുന്ന തരം പ്രകൃതമാണ് ഇയാളുടെത്. അയാള്‍ പ്രായവ്യത്യാസം ഇല്ലാതെ പറയുന്ന അശ്ലീലം എന്തോ വലിയ തമാശയാണെന്നും തഗ് ആണെന്നും കരുതി കയ്യടിക്കുന്ന, അതിനെ പ്രോത്സാഹിപ്പിക്കുന്ന തരം മാനസിക നിലവാരം കുറഞ്ഞ ഒരു കൂട്ടം ജനതയാണ് നമ്മുടെ ശാപം.
അതിന്റെ മറ്റൊരുവശം എന്താണെന്ന് വെച്ചാല്‍ അവനവന്‍ പറയാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാനസിക വൈകൃതങ്ങള്‍ ധാരാളം പണവും സ്വാധീനവും ഉണ്ട് എന്ന ബലം കൊണ്ട് മാത്രം നില്‍ക്കുന്ന ഒരുത്തന്‍ ധൈര്യപൂര്‍വ്വം ചെയ്യുമ്പോള്‍ അവന്‍ താന്‍ ആകുന്നു എന്ന് ചിന്തിച്ച് അതിനെ പിന്തുണയ്ക്കുന്ന ഗതികെട്ട ഒരു വിഭാഗമാണ് അവനെ ഇതില്‍ വളര്‍ത്തുന്നത്..
അത്യാവശ്യം പ്രായമായ ചായക്കട നടത്തുന്ന ഒരാളോട് അവിടെ നിന്നും ഒരു പഴംപൊരി എടുത്ത് കയ്യില്‍ പിടിച്ച് ‘ചേട്ടന്റെ പഴംപൊരി എന്താ ഇങ്ങനെ വളഞ്ഞിരിക്കുന്നത്’ എന്നു ദ്വയാര്‍ത്ഥത്തോടെ ചോദിച്ച ശേഷം ‘അയ്യോ ഇനി ഇത് ഡബിള്‍ മീനിങ് ആയിട്ട് ആരെങ്കിലും എടുക്കുമോ?’ എന്നൊരു തൊലിപ്പും കൂടി തൊലിക്കുന്നുണ്ട് അവന്‍. കൂടെ അവിടെ അടുത്തു നില്‍ക്കുന്ന പ്രായമുള്ള ചേച്ചിയോട് ‘ഈ പഴംപൊരി ആരാണ് കൈകാര്യം ചെയ്യുന്നത്’ എന്നും ചോദിക്കുന്നു.
‘അതെല്ലാം തമാശയായിട്ട് എടുത്തോളാം’ എന്ന് ഒരു വിളര്‍ച്ചയോടെ പറയുന്ന ആ സ്ത്രീയോട് ‘അതിനുള്ള വിവരമൊക്കെ ഉണ്ടോ, കണ്ടാല്‍ തോന്നില്ലല്ലോ’ എന്നാണ് ഇവന്റെ മറുപടി. ഈ ന*** ആരാണെന്നാണ് ഇവന്റെ വിചാരം? ഇവന്റെ ഈ പെഴച്ച നാവിന്റെ മുന്നില്‍ പെട്ടവരില്‍ ബഹുഭൂരിപക്ഷം പേരും ഒരു നിമിഷമെങ്കിലും ഇവന്റെ മുഖമടച്ചൊരു മറുപടി പറയാന്‍ ആഗ്രഹിച്ചു കാണില്ലേ? പക്ഷേ അത്തരത്തില്‍ അവിടെ ഉണ്ടായിരുന്നത് മുഴുവന്‍ വളരെ സാധാരണക്കാരും അതിനു പാങ്ങില്ലാത്തവരും ആയിരിക്കും എന്നതാണ് ദുരിതം…
ഹണി റോസുമായി ചേര്‍ന്നുള്ള ഉദ്ഘാടനത്തില്‍ തന്നെ ഇവന്‍ പറയുന്നത് ശ്രദ്ധിച്ചു കേട്ടിരുന്നോ? ‘ഇവരെ കാണുമ്പോള്‍ എനിക്ക് പുരാണത്തിലെ പ്രധാന കഥാപാത്രമായ കുന്തിയെ ആണ് ഓര്‍മ്മ വരുന്നത്’ എന്ന്. ശേഷം അവരെ കയ്യില്‍ പിടിച്ച് കറക്കി ‘ഇങ്ങനെ നിന്നാല്‍ മുന്‍ഭാഗം മാത്രമേ കാണൂ കറങ്ങിയാലേ പിന്‍ഭാഗം കാണുള്ളൂ’ എന്നൊരു കമന്റ്.
മാലയെ കുറിച്ച് പറയുന്നതാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ മറ്റൊരു അശ്ലീലം. ഇതെല്ലാം തമാശയായി ആസ്വദിക്കുന്ന ഒരു അവസ്ഥയില്‍ നിന്നുകൊണ്ടാണ് ആ നടി അവിടെ അപ്പോള്‍ അങ്ങനെ ചിരിച്ചു നില്‍ക്കുന്നത് എന്ന് തോന്നിയോ നിങ്ങള്‍ക്ക്? ആ ഒരു മൊമെന്റില്‍ അവര്‍ക്ക് വേറെ ഒന്നും ചെയ്യാനില്ല. തുടര്‍ന്ന് അയാളുടെ അത്തരത്തില്‍ ഉള്ള പരിപാടിയില്‍ പങ്കെടുക്കാതിരിക്കുക എന്നത് മാത്രമാണ് അവര്‍ക്ക് അപ്പോള്‍ ചെയ്യാനുള്ളത് അത് അവര്‍ ചെയ്തു.
മാത്രമല്ല അവരാല്‍ കഴിയുന്ന വിധം ആ അപമാനത്തെ നേരിടാന്‍ നിയമപരമായി ശ്രമിക്കുന്നു എന്നും പറയുന്നു. ആ കുറിപ്പില്‍ മറ്റൊരു കാര്യം അവര്‍ പറഞ്ഞിട്ടുണ്ട് ‘സര്‍ഗാത്മകമായ വിമര്‍ശനങ്ങളെയും ഹര്‍ട്ട് ചെയ്യാത്ത തരത്തിലുള്ള ട്രോളുകളെയും അവര്‍ ആസ്വദിച്ചിട്ടുണ്ട്’ എന്ന്. സോ അവരുടെ സ്റ്റാന്‍ഡ് വളരെ ക്ലിയര്‍ ആണ്. അയാള്‍ക്ക് മാറ്റം വരുമോ? അയാളെ പിന്തുണയ്ക്കുന്നവരുടെ അത്തരത്തിലുള്ള മാനസികാവസ്ഥയില്‍ വ്യത്യാസം വരുമോ എന്നൊന്നും അറിയില്ല. പക്ഷേ എന്തായാലും ഈ ഒരു ചെറുത്തു നില്‍പ്പ് അല്ലെങ്കില്‍ പ്രതിഷേധം അത് അഭിനന്ദനീയം തന്നെയാണ്…”