ന്യൂഡൽഹി : 2,000 രൂപ നോട്ടുകള്‍ രാജ്യത്തിപ്പോള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിമാന്‍ഡ് അടിസ്ഥാനമാക്കി മാത്രമാണ് കറന്‍സികളുടെ അച്ചടി നടക്കുന്നത്. ആര്‍ബിഐയുമായി സര്‍ക്കാര്‍ കൂടിയാലോചിക്കുകയും അതിനുശേഷം മാത്രമാണ് നോട്ടുകള്‍ രാജ്യത്ത് അച്ചടി ആരംഭിക്കുന്നത്. 2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകള്‍ രാജ്യത്ത് അച്ചടിച്ചിട്ടില്ല.
2016 ലുണ്ടായ നോട്ടുനിരോധനത്തിന് ശേഷം പുതിയതായി അവതരിപ്പിച്ച കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചാരത്തില്‍ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ഇക്കാര്യം അറിയിച്ചത്. 500, 1000 നോട്ടുകള്‍ നിരോധിച്ചാണ് 2016 ല്‍ സര്‍ക്കാര്‍ 2,000 രൂപ നോട്ടുകള്‍ കൊണ്ടുവന്നത്. എന്നാല്‍, 2,000 രൂപയുടെ നോട്ടുകളുടെ പ്രചാരത്തില്‍ ഇപ്പോള്‍ വലിയ കുറവുണ്ടായി.