റിയൽമി ജിടി 5 പ്രോ,പുതിയ സ്മാർട്‌ഫോണിന്റെ ഡിസൈൻ പുറത്തുവിട്ട് കമ്പനി
മുംബൈ: റിയല്‍മി ജിടി 5 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനിരിക്കുകയാണ് . ഒരാഴ്ച മുമ്പ് തന്നെ ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സ്മാര്‍ട്‌ഫോണിന്റെ ഡിസൈനും പുറത്തുവിട്ടിരിക്കുന്നു. ചൈനീസ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലായ വെയ്‌ബോയിലാണ് റിയല്‍മി ഫോണിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഫോണിന്റെ മുന്‍ഭാഗവും പിന്‍വശവും കാണിക്കുന്ന ചിത്രങ്ങളാണിവ.
റിയല്‍മി 11 സീരീസിന് സമാനമായ ഡിസൈനിലെത്തുന്ന ഫോണിന് പഞ്ച് ഹോള്‍ ഡിസ്‌പ്ലേയും വൃത്താകൃതിയിലുള്ള ക്യാമറ മോഡ്യൂളുമാണുള്ളത്. കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ ആണ്. 4500 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസുണ്ടാവും. ഡിസംബര്‍ ഏഴിന് ചൈനീസ് വിപണിയിലാണ് റിയല്‍മി ജിടി 5 ആദ്യം അവതരിപ്പിക്കുക. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസര്‍ ചിപ്പ് സെറ്റ് ശക്തിപകരുന്ന ഫോണില്‍ 1 ടിബി സ്‌റ്റോറേജും 5400 എംഎഎച്ച് ബാറ്ററിയും 100 വാട്ട് അതിവേഗ ചാര്‍ജിങും ഉണ്ടാവും.
റിയല്‍മിയുടെ പ്രീമിയം സ്മാര്‍ട്‌ഫോണ്‍ ആണിത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പ്‌സെറ്റിന്റെ പിന്‍ബലത്തില്‍ വിപണിയിലെ മുന്‍നിര ഫീച്ചറുകളുമായാണ് ഫോണ്‍ എത്തുക. ഫോണ്‍ ഇന്ത്യയില്‍ എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. എങ്കിലും 45,000 രൂപയ്ക്ക് മുകളില്‍ ഫോണിന് വിലയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.