CrimeKeralaNews

ബലാത്സം​ഗക്കേസ്: എൽദോസ് കുന്നപ്പിള്ളില്‍ ഒളിവില്‍ തുടരുന്നു , ജാമ്യ ഹർജി വ്യാഴാഴ്ച; കടുത്ത നടപടിക്ക് കെപിസിസി

കൊച്ചി : ബലാത്സംഗ കേസിൽ പ്രതിയായി കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ എവിടെ എന്ന് വിവരമില്ല. വരുന്ന വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുന്നതിനാൽ അത് വരെ മാറി നിൽക്കാനാണ് എംഎൽഎയുടെ തീരുമാനമെന്നാണ് വിവരം.

കെപിസിസി നേതൃത്വത്തിന് നൽകേണ്ട വിശദീകരണം എംഎൽഎ സമയബന്ധിതമായി നൽകുമെന്നാണ് എംഎൽഎ യുമായി അടുപ്പമുള്ളവർ അറിയിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും എംഎൽഎ തേടുന്നുണ്ട്

എംഎൽഎക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് കെപിസിസി. ആരോപണ വിധേയനായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ കത്ത് നൽകി.

ഒരു പൊതുപ്രവര്‍ത്തകൻ്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നത്.അതിനാല്‍  പ്രസ്തുത വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം  കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം  നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

എം എൽ എ ഒളിവിലാണെങ്കിലും പെരുമ്പാവൂരിലെ എം എൽ എ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് എം എൽ എ ഓഫീസിന് പൊലീസ് സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. അതേസമയം എം എൽ എ പ്രതിയായ ബലാത്സംഗ കേസായതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.  പീഡനക്കേസിൽ ദിവസങ്ങളായി പൊലീസും സ്വന്തം പാർട്ടി നേതാക്കളും തെരഞ്ഞിട്ടും എം എൽ എയുടെ പൊടി പോലും കിട്ടാതായതോടെ ഡി വൈ എഫ് ഐയും യുവമോർച്ചയുമടക്കമുള്ള യുവജന അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം കനത്തേക്കും. 

എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ ബലാത്സംഗ കേസിന് പുറമെ കോവളം സി ഐക്ക് എതിരെയും പരാതിക്കാരിയായ യുവതിയുടെ പരാതി. എം എൽ എയ്ക്കുവേണ്ടി കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച്‌ ആണ് ഇരയായ യുവതി തിരുവനന്തപുരം പൊലീസ് കമീഷണർക്ക്‌ പരാതി നൽകിയത്. കൈക്കൂലി ലക്ഷ്യമിട്ട്‌ കേസ്‌ അട്ടിമറിക്കാൻ സി ഐ കൂട്ടുനിന്നുവെന്നും, മാധ്യമങ്ങൾക്ക്‌ മുന്നിൽ പേര്‌ വെളിപ്പെടുത്തിയെന്നും ആണ് പരാതി.

എം എൽ എ നടത്തിയ ന്യായീകരണത്തിന്‍റെ ചുവടുപിടിച്ച് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വ്യക്തിഹത്യ നടക്കുകയാണെന്നും പരാതി നൽകിയിട്ടുണ്ട്. എം എൽ എയെ അനുകൂലിക്കുന്ന കോൺഗ്രസ്‌ നേതാക്കളെയാണ് യുവതി പരാതിയിൽ ചൂണ്ടികാണിക്കുന്നത്. കേസന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച്‌ സംഘത്തിനാണ്‌ യുവതി പരാതി നൽകിയത്‌. യുവതി തട്ടിപ്പുകാരിയാണെന്നും പണത്തിന്‌ വേണ്ടി എം എൽ എയെ കള്ളക്കേസിൽ കുടുക്കുകയാണെന്നുമാണ്‌ സോഷ്യൽ മീഡിയയിലടക്കം ഇവ‍ർ നടത്തുന്ന പ്രചരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button