KeralaNews

നിയമ സഹായം നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി പീഡനം, ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർക്കെതിരെ ബലാത്സംഗകേസ്

കൊച്ചി : ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. അഡ്വക്കേറ്റ് പി ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസടുത്തത്.

എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറൽ എസ്പിയ്ക്ക് നൽകിയ പരാതിയിലാണ് നടപടി. 2018 ൽ നടന്ന ഒരു പീഡന കേസിൽ നിയമ സഹായം നൽകാൻ എന്നപേരിൽ എറണാകുളം കടവന്ത്രയിലെ  ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പരാതി. കഴിഞ്ഞ ഒക്ടോബർ 9 നും 10 നുമാണ് ബലാത്സംഗം നടന്നതെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker