കൊച്ചി:സഹപ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമേഷ് കൊല്ലേരിക്കെതിരെയാണ് വൈക്കം പൊലീസ് കേസെടുത്തത്. കേസെടുത്തെന്ന വിവരങ്ങള്‍ക്ക് പിന്നാലെ സുമേഷ് ഒളിവില്‍ പോയിരിക്കുകയാണ്. ഇതിനിടെ ബിജെപി സംസ്ഥാന നേതാക്കള്‍ക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.
യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സമയത്താണ് സുമേഷ് യുവതിയുമായി പരിചയത്തിലായത്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് പരിചയം പുതുക്കി മൊബൈല്‍ നമ്പര്‍ വാങ്ങിയെടുത്തു. പിന്നീട് ഫോണില്‍ വിളിച്ച് സൗഹൃദം പുതുക്കി. തുടര്‍ന്ന് യുവതി താമസിച്ചിരുന്ന വീട്ടിലെത്തി ബലംപ്രയോഗിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങളും പകര്‍ത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
ബിജെപി നേതാവെന്ന നിലയില്‍ അപായപ്പെടുത്തുമെന്ന ഭയവും യുവതിക്കുണ്ടായിരുന്നു. ഇതിനിടെ വിവരം പുറത്തുപറയാതിരിക്കാന്‍ വിവാഹ വാഗ്ദാനവും സുമേഷ് നല്‍കി. എന്നാല്‍ നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രാദേശിക ബിജെപി നേതാക്കളോടും പീഡനവിവരങ്ങളെക്കുറിച്ച് യുവതി പറഞ്ഞിരുന്നു.
പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ സുമേഷിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.