CrimeKeralaNews

ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ അധ്യാപകന്‍ പിടിയില്‍

വെള്ളമുണ്ട: ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പനമരം അഞ്ചുകുന്നിനടുത്ത് കാപ്പംകുന്ന് സ്വദേശിയായ അശ്വിന്‍ ഹൗസിലെ അശ്വിന്‍ എ. പ്രസാദാണ്(32) അറസ്‌റിലായത്. പീഡനദൃശ്യങ്ങള്‍ അശ്വിന്റെ മൊബൈലില്‍ നിന്ന് ഭാര്യ കണ്ടതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

എന്നാല്‍ ആദിവാസി യുവതി പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ അശ്വിന്‍ തൃശൂര്‍ ഈസ്റ്റ്‌പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മാനന്തവാടിയിലെത്തിച്ച പ്രതിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button