KeralaNews

‘പെങ്കൊച്ചുങ്ങളായാല്‍ ഇത്തിരി കവിളും തടിയുമൊക്കെ വേണം, തടിച്ചാലോ മൂന്നാല് പലകയ്ക്ക് അറുക്കാനുണ്ടല്ലോ…’ ബോഡി ഷെയ്മിങ്ങിനെതിരെയുള്ള പോസ്റ്റ് വൈറല്‍

അമ്മയെ തല്ലിയാലും രണ്ടുപക്ഷക്കാരുണ്ടെന്ന് പറയുന്നതിന് തുല്യമാണ് പെണ്‍കുട്ടികളുടെ ശരീരപ്രകൃതിയുടെ കാര്യവും. മെലിഞ്ഞിരുന്നാലും തടിച്ചിരുന്നാലും കാഴ്ചക്കാര്‍ക്ക് പരാതിയാണ്. ആകെ ശോഷിച്ചു പോയല്ലോ എന്ന് ഒരു ഭാഗത്ത്, തടി കൂടിയാലോ, അതും കുഴപ്പം. ഭംഗിയൊക്കെ പോയി, പ്രായം കൂടുതല്‍ തോന്നിക്കുന്നു എന്നാകും പിന്നെ.

നിരവധി പേരെയാണ് ഇത്തരം ബോഡിഷെയിമിംഗുകള്‍ ബുദ്ധിമുട്ടിയ്ക്കുന്നത്. ശാരീരിക അവസ്ഥയെ കുറിച്ചോര്‍ത്ത് ആത്മവിശ്വാസം നഷ്ടപ്പെടുന്നവരും കുറവല്ല. അത്തരം ബോഡി ഷെയ്മിങ്ങുകാര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് റാണി നൗഷാദ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

”അല്ല എനിക്കറിയാന്‍ മേലാത്തോണ്ട് ചോദിയ്ക്കുവാ..???
നമ്മള്‍ എന്തിനാണ് മറ്റുള്ളവരുടെ ആരോഗ്യത്തിലും, സൗന്ദര്യത്തിലും,
ആകാര വടിവിലുമൊക്കെ ഇങ്ങനെ വ്യാകുലപ്പെടുന്നത്…!??
അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയൂ ഒരു പെണ്‍കുട്ടിയുടെ ബോഡി മാസ്സ് ഇന്റെക്സ് എത്ര വരെ ആയാല്‍,,
നിങ്ങള്‍ അവളെ കുറ്റം പറയാതെ വാവ് ബ്യൂട്ടിഫുള്‍ എന്നു പറയും..????
മെലിഞ്ഞിരുന്നാല്‍ പറയും, അയ്യോ ഇവള്‍ക്കിതെന്തു പറ്റി…
ഒന്നും കഴിയ്ക്കില്ലേ…??
എന്തൊരു കോലമാ ഇത്…
ഇനി എന്തെങ്കിലും രോഗമാണോ…??

വല്ല ലേഹ്യോം വാങ്ങി കൊടുക്ക്… പെങ്കൊച്ചുങ്ങളായാല്‍ ഇത്തിരി കവിളും ചന്തിയുമൊക്കെ വേണം..?? ഇതൊരുമാതിരി,ആകെ ഉണങ്ങി കറുത്ത് വൃത്തീം കോലോം തിരിഞ്ഞ്, തിന്നാനും കുടിയ്ക്കാനും ഇല്ലാത്ത വീട്ടിലെ കൊച്ചുങ്ങളെപ്പോലെ…??
ഇനിയെങ്ങാനും വണ്ണം കൂടി ഇരുന്നാലോ..??
അയ്യോ കണ്ടിട്ട് പേടിയാവുന്നു…??
ഇത് മൂന്നാല് പലകയ്ക്ക് അറുക്കാനുണ്ടല്ലോ…??
ഇത്രയും തടി ഭയങ്കര ബോറാണ്. ചോറ് ഒക്കെ ഒന്ന് കുറച്ച്, ഇറച്ചിയൊന്നും കഴിയ്ക്കാതെ, രാത്രി ചപ്പാത്തി ആക്കി, രാവിലെ നടക്കാനും പോയാല്‍ ചിലപ്പോള്‍ കുറഞ്ഞേക്കും…??
എന്നാലും ഉറപ്പില്ല…??
ഇനി ഒന്നു പ്രസവിക്ക കൂടി ചെയ്താല്‍ തീര്‍ന്നു…

ഇതിന്റെ രണ്ടിരട്ടി വീണ്ടും
കൂടും..????
അല്ലയോ മനുഷ്യരേ!
നിങ്ങള്‍ ഇത് പറയുമ്പോള്‍, കേള്‍ക്കുന്നവരുടെ മാനസികാവസ്ഥ എന്തായിരിയ്ക്കും എന്ന് ഒരിയ്ക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ…??
നിങ്ങള്‍ പറയുന്ന ഈ ബോഡി ഷെയ്മിംഗ് നിമിത്തം പാവങ്ങള്‍,,
അവര്‍ക്ക് അവരോട് തന്നെയുള്ള വിശ്വാസം പൂര്‍ണ്ണമായും നഷ്ടമാക്കിക്കൊണ്ട് ഉള്‍വലിഞ്ഞു പോകുന്നു…
എനിക്ക്,ഇപ്പോള്‍ വീട്ടില്‍ രണ്ടു പെണ്‍കുട്ടികളാണ്. ഒരാള്‍ക്ക് ഇരുപത്തി ഒന്നും,,,
അടുത്തയാള്‍ക്ക് ഇരുപത്തി മൂന്നും…
ഇരുപത്തി മൂന്നുകാരി വീട്ടിലേയ്ക്ക് വന്നിട്ട് കൃത്യം ഒന്നരമാസമേആയിട്ടുള്ളു…(മകന്റെ ജീവിതസഖി)
എന്നാല്‍ ഇരുപത്തി ഒന്നുകാരി ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ തന്നെയാണ്…
അവള്‍ എത്ര കഴിച്ചാലും മെലിഞ്ഞിട്ടാണ്…??
പത്താം ക്‌ളാസില്‍ പഠിയ്ക്കുന്ന കാലത്ത് എല്ലാരും അവളോട് ചോദിയ്ക്കും പഠിക്കുന്നത്, അഞ്ചിലോ ആറിലോ വല്ലതും ആണോ എന്ന്…??
വീട്ടില്‍ വരുന്ന ബന്ധുക്കള്‍ക്കെല്ലാം ഈ കുട്ടി എന്താ ഇങ്ങനെ എന്നല്ലാതെ മറ്റൊന്നും ചോദിയ്ക്കാനില്ലാത്ത പോലെയും??

ഇരുപതു വയസില്‍ അവളുടെ വെയിറ്റ് വെറും മുപ്പത്തി രണ്ടു കിലോ ആയിരുന്നു…
പക്ഷേ എന്തുകൊണ്ടോ എനിക്കവള്‍ മെലിഞ്ഞിരിയ്ക്കുന്നു എന്നതില്‍ ഒരു വിഷമവും തോന്നിയിട്ടില്ല…
കാരണം നിങ്ങള്‍ അവളോട് കുശലം ചോദിച്ചു പോയിക്കഴിയുമ്പോള്‍ ഞാന്‍ എന്റെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് മെലിഞ്ഞിരുന്നാല്‍ കിട്ടുന്ന നേട്ടങ്ങളെ ക്കുറിച്ച് സംസാരിച്ച് അവളുടെ തല ഒന്നു നിവര്‍ത്തി നിര്‍ത്തിയ്ക്കാന്‍ കഷ്ടപ്പെടുകയായിരിയ്ക്കും…
സ്വയം തരം താഴ്ന്നു പോകുന്ന poor old me syndrome എന്ന എന്നെ ഒന്നിനും കൊള്ളില്ല എന്ന അവസ്ഥ മാറാന്‍ എന്റെ കുട്ടി ഇട്ട അദ്ധ്വാനം ചെറുതൊന്നുമായിരുന്നില്ല…
കുറച്ചു നാളുകള്‍ക്കു ശേഷം കണ്ടു മുട്ടുന്ന ഒരാളോട് നിങ്ങള്‍ക്ക് ചോദിയ്ക്കാന്‍ വേറെ എന്തൊക്കെ കാര്യങ്ങള്‍ ഉണ്ട് എന്നിരിയ്ക്കെ,,,
കണ്ടമാത്രയില്‍ നീ ഇതെന്തൊരു കോലമാണ്,,

ആകെ കറുത്ത് മെലിഞ്ഞു വല്ലാണ്ടായിപ്പോയല്ലോ എന്നൊക്കെ ചോദിയ്ക്കാതിരിക്കുന്നതും ഒരു സംസ്‌കാരമാണ്…
തീര്‍ച്ചയായും ഇതൊരു ശ്രമമാണ്…??
മുന്നില്‍ വരുന്ന ആളോട് സുഖമാണോ, സന്തോഷം തന്നെയല്ലേ,,
എന്നു ചോദിയ്ക്കാനും…
അതിനു മറുപടിയായി അയാള്‍,,
അതെ സുഖമായും സന്തോഷമായും ഇരിയ്ക്കുന്നു എന്നു പറയാനുള്ള,,,
മര്യാദയുടെ കാണാപ്പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും,
അത്തരം ഒരു സംസ്‌കാരത്തെ പിന്തുടരാനുമുള്ള ശ്രമം…??????”
റാണി ????

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button